2011-05-24 14:47:09

പൗരസ്ത്യദേശത്തെ മാറുന്ന സാഹചര്യങ്ങളോട് സംവാദിക്കാന്‍ സഭയ്ക്കു സാധിക്കണം – മറോണീത്താ മെത്രാപ്പോലീത്താ


24 മെയ് 2011, ഡമാസ്ക്കോ – സിറിയ
അറബ് ലോകത്ത് മാറിവരുന്ന സാഹചര്യങ്ങളില്‍ സംവാദത്തിന്‍റെ പാതകണ്ടെത്തുവാന്‍ ക്രൈസ്തവ സഭയ്ക്ക് സാധിക്കണമെന്ന് ഡമാസ്ക്കോയിവെ മറോണീത്താ ആര്‍ച്ച് ബിഷപ്പ് സമീര്‍ നാസ്സര്‍ ആഹ്വാനം ചെയ്തു. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്ന സിറിയായില്‍ സംവാദത്തിനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ലെങ്കിലും അത് അസാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് യൂറോപ്പിലെ മെത്രാന്‍മാര്‍ക്കയച്ച സന്ദേശം, സര്‍ കത്തോലിക്കാ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചിട്ടുണ്ട്, ചേരിപോരുകളും വിഭാഗീതയും ഭീകരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്തു നിലപാടെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് ന്യൂനപക്ഷമായ ക്രൈസ്തവരെന്നും അദ്ദേഹം സന്ദേശത്തില്‍ വെളിപ്പെടുത്തി, സിറിയായില്‍ നടക്കുന്ന പൊതുജന പ്രക്ഷോഭത്തില്‍ ഇതിനകം തൊള്ളായിരത്തോളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ തടങ്കലിലുമാണെന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്, അതിനിടെ ജനാധിപത്യ പ്രക്ഷോഭണത്തെ അടിച്ചമര്‍ത്തുന്ന സിറിയന്‍ ഭരണകൂടത്തിനെതിരേ യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തി.







All the contents on this site are copyrighted ©.