2011-05-23 15:40:26

ദരിദ്രരാജ്യങ്ങളുടെ വികസനത്തിന് വികസിതരാജ്യങ്ങളുടെ ഐക്യദാര്‍ഡ്യം ആവശ്യം – ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി.


23 മെയ് 2011, ഇസ്താംബൂള്‍

വികസ്വര രാജ്യങ്ങള്‍ വികസനത്തിന്‍റെ പാതയില്‍ ഭീമാകാരമായ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി. വികസനത്തിനുള്ള എളുപ്പവഴികള്‍ ഇല്ലെന്നും ദശാബ്ദങ്ങളിലൂടെ ഇത്തരം വെല്ലുവിളികള്‍ മറികടന്ന് ഇന്ന് ലോകത്തിന് ദിശാബോധം നല്‍കുന്ന നായകരാജ്യങ്ങളുടെ ഐക്യദാര്‍ഡ്യം നവീകരിച്ചുകൊണ്ടു മാത്രമേ ഈ രാജ്യങ്ങളുടെ വികസനം സാധ്യമാകുകയുള്ളൂ എന്നും ആര്‍ച്ച് ബിഷപ്പ് തോമാസി വ്യക്തമാക്കി. ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്താംബൂളില്‍ നടന്ന നാലാം സമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ആര്‍ച്ച് ബിഷപ്പ് തോമാസി എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങള്‍ ഏകീകൃതമായ രീതിയില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളെ അവരുടെ ലക്ഷൃങ്ങള്‍ നേടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.