2011-05-19 19:24:42

ലോക സമാധാനദിന സന്ദേശം -
യുവജനങ്ങള്‍ നീതിയിലും സമാധാനത്തിലും വളരാന്‍


19 മെയ് 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2012-ാമാണ്ടിലെ ലോകസമാധാന ദിന സന്ദേശം യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ളതെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. മെയ് 19-ാം തിയതി വ്യാഴാഴ്ചയാണ് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഓഫിസ്സില്‍നിന്നും 2012-ാമാണ്ടിലേയ്ക്കുള്ള ലോകസമാധാന ദിന സന്ദേശത്തിന്‍റെ വിഷയം വെളിപ്പെടുത്തിയത്. യുവജനങ്ങളെ നീതിയിലും സമാധാനത്തിലും വളര്‍ത്തുക... Educating young people in Justice and peace എന്നതാണ് 45-ാമത് ലോകസമാധാന ദിനത്തിന് മാര്‍പാപ്പ നല്കുന്ന സന്ദേശത്തിന്‍റെ ആധാര വിഷയമെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. പൊതുനന്മയുടെ സാക്ഷാത്ക്കാരത്തിന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുകയും ജീവിക്കുകയും ചെയ്യാവുന്ന നീതിയിലും സമാധാനത്തിലും അധിഷ്ഠിതമായൊരു സമൂഹ്യക്രമം ഇന്നത്തെ ലോകത്ത് വളര്‍ത്തിയെടുക്കുന്നതിലുള്ള യുവാക്കളുടെ സുപ്രധാന പങ്കിനെക്കുറിച്ചാണ് മാര്‍പാപ്പ സന്ദേശത്തില്‍ പ്രദിപാതിക്കുന്നത്. എല്ലാം നവീകരിക്കുന്ന ക്രിസ്തുവിനെ യുവാക്കള്‍ക്ക് മാതൃയായി നല്കിക്കൊണ്ട് സഭ യുവജനങ്ങളെ അംഗീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നത് അവരെ പ്രത്യാശപകരുന്ന നന്മയുടെ വസന്തത്തിന്‍റെ വാഗ്ദാനങ്ങളായി കണ്ടുകൊണ്ടാണെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കി.
സമാധാനത്തിന്‍റെ ബോധനശാസ്ത്രത്തില്‍ മാര്‍പാപ്പയുടെ ഇത്തവണത്തെ സന്ദേശത്തിന് ഒരു പ്രവാചക ദൗത്യമുണ്ടെന്നും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.