2011-05-19 19:54:05

കുടിയേറ്റക്കാര്‍
കുറ്റവാളികളല്ല


19 മെയ് 2011, റോം
കുടിയേറ്റക്കാരെ കുറ്റവാളികളായിക്കാണരുതെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ വേല്യോ, പ്രവാസികള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍് റോമില്‍ പ്രസ്താവിച്ചു.
രണ്ടാഴ്ച നീണ്ടുനിന്ന തന്‍റെ ആസ്ട്രേലിയന്‍ പര്യടത്തിനുശേഷം മെയ് 18-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് വേല്യോ ഇപ്രകാരം പ്രസ്താവിച്ചത്.
അസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ നയങ്ങളില്‍ കുടിയേറ്റക്കാരോടു കാണിക്കുന്ന കാര്‍ക്കശ്യ ഭാവത്തെ അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒരു കുടിയേറ്റഭൂമിയായ ആസ്ട്രേലിയായുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പിന്നിലെ കുടിയേറ്റ-സമൂഹങ്ങളുടെ കഷ്ടപ്പാടിന്‍റെ കഥകള്‍ മറന്നുപോകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തവും സ്വന്തമായവരുടെയും സുരക്ഷിതത്വത്തിന്‍റെയും സുസ്ഥിതിയുടെയും വ്യഗ്രതയാണ് നാടും വീടും വിട്ടിറങ്ങാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്നും,
അവരെ നാടിന്‍റെ സുരക്ഷിതത്ത്വത്തിന്‍റെ ശത്രുക്കളോ കുറ്റവാളികളായോ ആയി കാണരുതെന്നും ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു. അനധികൃത കുടയേറ്റംമൂലം ജയില്‍വാസം അനുഭവിക്കുന്ന ആയിരങ്ങള്‍ ആസ്ട്രേലിയായിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷ്പ്പ് വേല്യോ, ദുര്‍ഘടവും അധികവുമായ ആസ്ട്രേലിയായുടെ കുടിയേറ്റ നയങ്ങള്‍ ചൂഷകര്‍ക്കും മനുഷ്യക്കച്ചവടക്കാര്‍ക്കും വഴിതെളിക്കുമെന്നും ആരോപിച്ചു.







All the contents on this site are copyrighted ©.