2011-05-19 19:45:56

ഒറീസ്സായെക്കുറിച്ച്
ഒറീസ്സായുടെ മെത്രാന്‍


19 മെയ് 2011, റോം
മതസ്വാതന്ത്ര്യവും മനുഷ്യാന്തസ്സും ഒറീസ്സായില്‍ ലംഘിക്കപ്പെടുന്നുവെന്ന്,
ബിഷപ്പ് ജോണ്‍ ബാര്‍വ്വാ, കട്ടക്ക്-ഭുവനേശ്വര്‍ രൂപതാദ്ധ്യക്ഷന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു. മെയ് 19-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് തന്‍റെ രൂപതയില്‍പ്പെട്ട ഒറിസ്സായില്‍ അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് ബിഷപ്പ് ബാര്‍വ്വാ പങ്കുവച്ചത്. 62000- ത്തോളം കത്തോലിക്കരുള്ള ഒറിസ്സാ പ്രദേശത്ത് ഹിന്ദുമത മൗലികവാദികളില്‍നിന്നാണ് പീഡനങ്ങള്‍ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2008-ലേതു പോലുള്ള ക്രൂരത ഇപ്പോള്‍ ഇല്ലെങ്കില്‍ത്തന്നെയും,
ദളിതരായ ഗ്രാമീണരുടെ വിദ്യാഭ്യാസ, സാമൂഹ്യ, ധാര്‍മ്മിക ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നത് മതപരിവര്‍ത്തനമായി വ്യാഖ്യാനിച്ചുകൊണ്ടാണ് പീഡനങ്ങള്‍ അഴിച്ചുവിടുന്നതെന്ന് ബിഷപ്പ് ബാര്‍വ്വ പറഞ്ഞു.
മെയ് 15-ാം തിയതി ഒറിസ്സായില്‍ മതപരിവര്‍ത്തനത്തിന്‍റെ പേരുപറഞ്ഞ്
18 വയസ്സുകാരിയെ മൗലികാവാദികള്‍ മാനഭംഗപ്പെടുത്തി കൊലചെയ്ത സംഭവത്തെ ബിഷ്പ്പ് ബാര്‍വ്വാ അപലപിച്ചു. ഒരു ജനാധിപത്യ രാഷ്ട്രത്തിലരങ്ങേറുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെയും അവകാശത്തിന്‍റെയും ലംഘനങ്ങള്‍ ക്രൈസ്തവര്‍ ക്ഷമയോടെ നേരിടുകയാണെന്നും പീഡിപ്പിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ സഭ വളര്‍ച്ചയാണ് അനുഭവിക്കുന്നതെന്നും ബിഷപ്പ് ബാര്‍വ്വാ അഭിമുഖത്തില്‍ പങ്കുവച്ചു.







All the contents on this site are copyrighted ©.