2011-05-18 18:51:16

ബഹിരാകാശചാരികളോട്
മാര്‍പാപ്പ


18 മെയ് 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ബഹിരാകാശചാരികളുമായി സംവദിക്കുമെന്ന്
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി അറിയിച്ചു. അമേരിക്കയിലെ ഹൂസ്റ്റണ്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നും
മെയ് 16-ാം തിങ്കളാഴ്ച പുറപ്പെട്ട എന്‍ഡവര്‍ ആകാശകപ്പലില്‍ സഞ്ചിച്ചുകൊണ്ടിരിക്കുന്ന 12- ബഹിരാകാശ ചാരികളോടാണ് മാര്‍പാപ്പ ദൃശ്യ-ശ്രാവ്യ മാധ്യമ സംവിധാനങ്ങളുപയോഗിച്ച് മെയ് 21-ാം തിയതി ശനിയാഴ്ച സംസാരിക്കുന്നത്. ഇറ്റലിയിലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.56-നായിരിക്കും ഭ്രമണപഥത്തിലായിരിക്കുന്ന ബഹിരാകാശ യാത്രികരുമായി മാര്‍പാപ്പ സംവദിക്കുന്നതെന്ന് വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു എന്‍ഡവര്‍ എന്ന അമേരിക്കന്‍ ബഹിരാകാശക്കപ്പലിന്‍റെ 25-ാമത്തെയും ഏറ്റവും അവസാനത്തെയും ദൗത്യനിര്‍വ്വഹണ യാത്രയിലുള്ള 12 ബഹിരാകാശ ചാരികളില്‍ 2 പേര്‍ ഇറ്റിലിക്കാരാണ്, കേണല്‍ റൊബേര്‍ത്തോ വിത്തോറിയും എന്‍ജിനിയര്‍ പാവളോ നെസ്പോളിയും. അമേരിക്കയിലെ ഹൂസ്റ്റണില്‍നിന്നും പുറപ്പെട്ട ബഹിരാകാശക്കപ്പല്‍-എന്‍ഡവര്‍ 16 ദിവസം നീണ്ടു നില്ക്കുന്ന പ്രത്യേക ഉന്നത സാങ്കേതി ദൗത്യങ്ങളുമായിട്ടാണ് താരാപഥങ്ങളില്‍ സഞ്ചരിക്കുന്നത്. മെയ് 29-ാം തിയതി ഞായറാഴ്ച ദൗത്യങ്ങല്‍ പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചിറങ്ങും.







All the contents on this site are copyrighted ©.