2011-05-17 15:16:48

റേരും നൊവാരും ചാക്രിക ലേഖനത്തിലെ പ്രബോധനങ്ങള്‍ ഇന്നത്തെ വ്യവസായ ബന്ധങ്ങളില്‍ പ്രസക്തം – ഓസ്ട്രേലിയായിലെ മെത്രാന്‍മാരുടെ സമിതി


17 മെയ്, കാന്‍ബെറ – ഓസ്ട്രേലിയ
റേരും നൊവാരും ചാക്രിക ലേഖനത്തിലെ പ്രബോധനങ്ങള്‍ ഇന്നത്തെ വ്യവസായ ബന്ധങ്ങളില്‍ പ്രസക്തമാണെന്ന് ഓസ്ട്രേലിയായിലെ മെത്രാന്‍മാരുടെ സമിതി പ്രസ്താവിച്ചു. 1891 മെയ് മാസം പതിന്ഞ്ചാം തിയതി പ്രസിദ്ധീകരിച്ച റേരും നൊവാരും തൊളിലാളികളുടെ അവസ്ഥ എന്ന ചാക്രിക ലേഖനത്തിന്‍റെ നൂറ്റിയിരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ റേരും നൊവാരും ചാക്രിക ലേഖനത്തിന് ഇന്നുള്ള പ്രസക്തിയെക്കുറിച്ച് ഓസ്ട്രേലിയായിലെ മെത്രാന്‍മാരുടെ ദേശീയ സമിതി വിശദീകരിച്ചത്. നൂറ്റിയിരുപതു വര്‍ഷം മുന്‍പുണ്ടായിരുന്ന സാമൂഹ്യ സാഹചര്യത്തില്‍ എഴുതപ്പെട്ട ചാക്രിക ലേഖനമാണെങ്കിലും ഇന്നത്തെ സാമൂഹ്യ സാമ്പത്തീക സാഹചര്യത്തിലും ചാക്രികലേഖനത്തിന്‍റെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തീകമാക്കേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കിയ സമിതി സുവിശേഷത്തില്‍ നിന്നുദയം കൊണ്ട ദീര്‍ഘ വീക്ഷണമുള്ള പ്രബോധനങ്ങളാണ് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ചാക്രികലേഖനത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.