2011-05-17 15:18:06

മനുഷ്യാവകാശ ധ്വംസനങ്ങള്‍ പ്രതിരോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു – നവി പിള്ളെ


17 മെയ്, ജനീവ
മനുഷ്യാവകാശ ധ്വംസനങ്ങള്‍ പ്രതിരോധിക്കാനും നിയമ വ്യവസ്ഥിതികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമെന്ന് മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള യു.എന്‍ സമിതിയുടെ അദ്ധ്യക്ഷ നവി പിള്ളെ പ്രസ്താവിച്ചു. പതിനേഴാം തിയതി ചൊവ്വാഴ്ച ജനീവയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദേശീയ സംഘങ്ങളുടെ അന്തര്‍ദേശീയ ആസൂത്രണ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നവി പിള്ളെ. മധ്യപൂര്‍വ്വദേശത്തും ഉത്തരാഫ്രിക്കയിലും ഉണ്ടായ സംഘര്‍ഷാവസ്ഥ മനുഷ്യാവകാശ സംരക്ഷണ സമിതികള്‍ക്കു മുന്നില്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നതെന്നു അംഗീകരിച്ച നവി പിള്ളെ, ഇത്തരം സാഹചര്യങ്ങള്‍ മനുഷ്യാവകാശ സംരക്ഷണ സമിതികള്‍ ഇതര ദേശീയ അന്തര്‍ദേശിയ സ്ഥാപനങ്ങളോടു ചേര്‍ന്ന് മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ അനിവാര്യതയാണ് വെളിപ്പെടുത്തുന്നതെന്നും പറഞ്ഞു.







All the contents on this site are copyrighted ©.