2011-05-12 19:45:24

കര്‍ദ്ദിനാള്‍ സറായുടെ
സാന്ത്വന സന്ദര്‍ശനം


12 മെയ് 2011, വത്തിക്കാന്‍
ജപ്പാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേയ്ക്ക് മാര്‍പാപ്പയുടെ പ്രതിനിധിയെത്തുന്നു. വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍- കൊര്‍ ഊനുമിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റൊബെര്‍ട്ട് സറായാണ് ജപ്പാനിലെ ദുരന്തഭൂമി സന്ദര്‍ശിക്കുന്നത്. മെയ് 13-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന സന്ദര്‍ശനം 16-ാം തിയതി തിങ്കളാഴ്ചവരെ നീണ്ടുനില്ക്കും. ദുരിതങ്ങളനുഭവിക്കുന്ന കുടുംബങ്ങള്‍, എല്ലാം നഷ്ടപ്പെട്ട വ്യക്തികളും കുഞ്ഞുങ്ങളും വസിക്കുന്ന ക്യാമ്പുകള്‍, സന്നദ്ധ സേനാംഗങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കുന്ന മേഖലകള്‍, അഭയാര്‍ത്ഥികേന്ദ്രങ്ങള്‍, എന്നിവിടങ്ങളിലേയ്ക്കാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സാന്ത്വനസന്ദേശവുമായുള്ള തന്‍റെ സന്ദര്‍ശനമെന്ന് കര്‍ദ്ദിനാല്‍ സറാ റോമില്‍ മാധ്യമങ്ങളെ അറിയിച്ചു. ജപ്പാനിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ കത്തോലിക്കാ സഭയുടെ എല്ലാ ഉപവി പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു നടത്തുന്ന കാരിത്താസ് ജപ്പാന്‍റെ ഓഫിസും താന്‍ പ്രത്യേകം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്ന് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.
ദുരന്തത്തിന്‍റെ ഭ്രമണകേന്ദ്രമായിരുന്ന സേന്തായ് പ്രദേശം സന്ദര്‍ശിച്ച്
മെയ് 15-ാം തിയതി അവിടത്തെ കത്തീഡ്രല്‍ ദേവാലയത്തില്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍ കൃതഞ്ജതാ ബലിയര്‍പ്പിക്കുമെന്നും കര്‍ദ്ദിനാള്‍ സറാ അറിയിച്ചു.
പൊന്തിഫിക്കല്‍ കൗണ്‍സില്‍ - കോറു ഊനുമിന്‍റെ സെക്രട്ടറി,
ബിഷപ്പ് തെജാഡോയും കര്‍ദ്ദിനാള്‍ സറായോടൊപ്പം ജപ്പാന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.







All the contents on this site are copyrighted ©.