2011-05-11 19:01:56

വൈദ്യസഹായത്തോടെയുള്ള
മനുഷ്യക്കുരുതി കാരുണ്യവധം


11 മെയ് 2011, ന്യൂയോര്‍ക്ക്
വൈദ്യസഹായത്തോടെയുള്ള മനുഷ്യക്കുരുതിയും കാരുണ്യവധമെന്ന് ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലന്‍, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. മാരകമായ രോഗബാധയുള്ളവരെ സ്വന്തം താല്പര്യത്തില്‍ വൈദ്യസഹായത്തോടെ മരണത്തിന് വിധേയമാക്കുന്ന രീതി അമേരിക്കയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനമായ ഓറിഗണ്‍ നിയമപരമായി അംഗീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ഡോലന്‍. രോഗിയുടെ സ്വന്തം താല്പര്യത്തിലാണെങ്കില്‍പ്പോലും മരണഹേതുവാകുന്ന ഔഷധനിശ്ചയം നടത്തുന്ന രീതിയെ ആര്‍ച്ചുബിഷപ്പ് ഡോലന്‍ നിഷേധിച്ചു. ജീവന്‍ പരിരക്ഷിക്കുകയും സൗഖ്യം പകരുകയും ചെയ്യേണ്ട വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിനു കടകവിരുദ്ധമായ പ്രവര്‍ത്തിയാണിതെന്നും ആര്‍ച്ചുബിഷപ്പ് ഡോലന്‍ പ്രസ്താവിച്ചു. ജൂണ്‍ 15-മുതല്‍ 17-വരെ തിയതികളില്‍ ന്യൂയോര്‍ക്കില്‍ നടത്തപ്പെടുവാന്‍ പോകുന്ന ദേശിയ മെത്രാന്‍ സമിതി യോഗത്തില്‍ കാരുണ്യവധം, വിവാഹമോചനം എന്നിവയുടെ ധാര്‍മ്മികതയെക്കുറിച്ച് ആഴമായി പഠിച്ച് തീരുമാനങ്ങളെടുക്കുമെന്ന്, മെയ് 10-ാം തിയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ഡോലന്‍ അറിയിച്ചു.







All the contents on this site are copyrighted ©.