2011-05-10 15:19:00

വടക്കു കിഴക്കന്‍ ഇറ്റലി മാര്‍പാപ്പയ്ക്ക് മികച്ച സ്വാഗതമേകി - ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി


(10 മെയ് 2011, റോം): വടക്കു കിഴക്കന്‍ ഇറ്റലിയിലെ വിശ്വാസികളും സാംസ്ക്കാരീക ലോകവും മാര്‍പാപ്പയ്ക്ക് മികച്ച സ്വാഗതമേകിയെന്ന് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെയ് മാസം ഏഴ് എട്ട് തിയതികളില്‍ ആക്വിലേയ വെനീസ് മെസ്ത്രേ എന്നീ പ്രദേശങ്ങളിലേക്കു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിക്കുകയായിരുന്നു വത്തിക്കാന്‍ വക്താവും വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും ഡയറക്ടര്‍ ജനറലുമായ ഫാദര്‍ ലൊംബാര്‍ദി. സമകാലിക സംസ്ക്കാരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മാര്‍പാപ്പയ്ക്ക് ഉത്തമ ബോധ്യമുണ്ടെന്നും യുക്തി വിശ്വാസവുമായി ക്രിയാത്മക സംവാദം നടത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് പാപ്പയ്ക്കുള്ളതെന്നും ഈശോസഭ വൈദീകന്‍ ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. മാര്‍പാപ്പ തന്‍റെ പ്രഭാഷണങ്ങളിലൂടെ ഭാവിയിലേക്ക് ആശാവഹമായ പാതകളാണ് തുറന്നു നല്‍കുന്നതെന്നും ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു.







All the contents on this site are copyrighted ©.