2011-05-10 15:14:24

കേരളകത്തോലിക്കാ മെത്രാന്‍മാരുടെ സമിതി വ്യക്തിസഭകളുടെ കൂട്ടായ്മ വളര്‍ത്തുന്ന- ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്.


കേരളകത്തോലിക്കാ മെത്രാന്‍മാരുടെ സമിതി വ്യക്തിസഭകളുടെ കൂട്ടായ്മ വളര്‍ത്തുന്നു.
(10 മെയ് 2011, കാക്കനാട്): കാലാകാലങ്ങളില്‍ സഭാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വിലയിരുത്തുകയും അതിലൂടെ ലഭിക്കുന്ന അവബോധത്തിലൂടെ ആസൂത്രണത്തിലേക്ക് അതിവേഗം നീങ്ങുകയും വേണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാനകാര്യാലയവും പൊതു അജപാല കേന്ദ്രവുമായ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററിന്‍റെ നാല്‍പത്തിയെട്ടാം സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ നല്‍കിയ അദ്ധ്യക്ഷപ്രസംഗത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ആഗോള സഭ ലക്ഷൃമിടുന്ന നവസുവിശേഷ വത്ക്കരണത്തിന്‍റെ പുതിയ ലക്ഷൃങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ പി.ഒ.സി സജ്ജമാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.







All the contents on this site are copyrighted ©.