2011-05-05 20:13:18

സഭൈക്യ-പ്രമാണരേഖ
പത്താം വാര്‍ഷികം


5 മെയ് 2011, സ്വിറ്റ്സെര്‍ലണ്ട്
സഭൈക്യ-പ്രമാണരേഖ എന്നും ക്രൈസ്തവര്‍ ആര്‍ജ്ജിക്കേണ്ട ഐക്യത്തിന്‍റെ പ്രതീകമെന്ന്, യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു. 2001 ഏപ്രില്‍ 22-ാം തിയതി യൂറോപ്പിലെ വിവിധ ക്രൈസ്തവ സഭകളുടെയും CEC The Council of European Churches, കത്തോലിക്കാ മെത്രാന്മാരുടെ സമിതികളുടെയും കൂട്ടായ്മ CCII The Council of the Bishops’ Conferences of the Europe സൃഷ്ടിച്ച സഭൈക്യ പ്രമാണരേഖയുടെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 5-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരം അറിയിച്ചത്. യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാരെ പ്രതിനിധീകരിച്ച് കര്‍ദ്ദാനാള്‍ മിലോസ്ലാവ് വില്‍ക്കും മറ്റു ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ജെറമീ കല്ലീജിയോരിസ് എന്നിവരാണ് ജര്‍മ്മനിയിലെ സ്ട്രാസ്ബര്‍ഗില്‍വച്ച് പ്രസ്തുത കരാരില്‍ ഒപ്പുവച്ചത്. ഈ കരാറിന് സൈദ്ധാന്തികമോ പ്രബോധനപരമോ ആയ ആധികാരികതയില്ലാത്തതാണ്. എങ്കിലും യൂറോപ്പിന്‍റെ സംസ്കാരിക മേഖലയിലെ മതാത്മകതയുടെയും ഐക്യത്തിന്‍റെയും പ്രതീകമായി പശ്ചാത്യലോകത്തെ ഭരണകൂടങ്ങള്‍ അംഗീകരിക്കുന്ന ഘടനയാണിതെന്നും പ്രസ്താവന വെളിപ്പെടുത്തി







All the contents on this site are copyrighted ©.