2011-05-04 20:28:57

‘സംവാദവും സ്നേഹവും ആയുധമാക്കിയ
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍’


4 മെയ് 2011, റോം
ജോണ്‍ പോള്‍ രണ്ടാമന്‍റെ ജീവിതം ദൈവസ്നേഹത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും സാക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ജോസഫ് കൊവാല്‍ച്ചിക്ക്, പോളണ്ടിന്‍റെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ പ്രസ്താവിച്ചു.
വാഴ്ത്തപ്പെട്ട ജോണ്‍ പോല്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍
മെയ് 3-ാം തിയതി ചൊവ്വാഴ്ച രാവിലെ റോമിലെ മേരി മേജര്‍ ബസിലിക്കായില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയിലെ വചനപ്രഘോഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് കൊവാല്‍ച്ചിക്ക് ഇപ്രകാരം പ്രസ്താവിച്ചത്. പ്രതിസന്ധികളുടെ ലോകത്ത് അതിരുകളില്ലാത്ത സ്നേഹവും ആത്മാര്‍ത്ഥമായ സംവാദവും ആയുധമാക്കിക്കൊണ്ട് ജോണ്‍ പോള്‍ രണ്ടമന്‍ മാര്‍പാപ്പ മനുഷ്യാന്തസ്സും അവകാശങ്ങളും ആദരിക്കപ്പെടാന്‍ നിരന്തരമായി പോരാടിയെന്ന് പോളണ്ടിന്‍റെ മുന്‍ ന്യൂണ്‍ഷ്യോ പ്രസ്താവിച്ചു.
ക്രിസ്തുവിനെ സ്വീകരിക്കാന്‍ ആരും ഭയപ്പെടരുത് എന്ന് ആഹ്വാനംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ ദൈവിക നീതിയിലധിഷ്ഠിതമായ മാനുഷിക പുരോഗതിക്കായി രാഷ്ട്രീയ മിമാംസകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സാമ്പത്തിക വ്യവസ്ഥിതികളുടെയും സംസ്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ചിട്ടുണ്ടെന്ന് പോളണ്ടുകാരനായ ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.
ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായ മലര്‍ക്കെ തുറക്കാവാന്‍ ഭയപ്പെടരുത്, എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്ഥാനാരോഹണ പ്രസംഗത്തിലെ പ്രശസ്തമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് കൊവാല്‍ച്ചിക്ക് തന്‍റെ പ്രസംഗം ഉപസംഹരിച്ചത്.







All the contents on this site are copyrighted ©.