2011-05-03 09:57:30

ഒസാമ വധം – വത്തിക്കാന്‍ വക്താവ് പ്രതികരിക്കുന്നു


വത്തിക്കാന്‍: ഒരു മനുഷ്യന്‍റെ മരണത്തിനു മുന്‍പില്‍ ക്രൈസ്തവന്‍ ആഹ്ലാദിക്കുകയില്ലെന്ന് വത്തിക്കാന്‍വക്താവ് ഫാദര്‍ ലൊംബാര്‍ദി പ്രസ്താവിച്ചു. ഒസാമ ബിന്‍ ലാദന്‍വധത്തെക്കുറിച്ച് രണ്ടാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുകയായിരുന്നു പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. മതത്തിന്‍റെ പേരില്‍ ജനതകള്‍ തമ്മില്‍ ഭിന്നതയും വിദ്വേഷവും വളര്‍ത്തിയ ഉസാമ ബിന്‍ലാദന്‍ നിഷ്കളങ്കരായ അനേകരുടെ മരണത്തിന് ഉത്തരവാദിയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണെന്നു ഫാദര്‍ ലൊംബാര്‍ദി ചൂണ്ടിക്കാട്ടി, ഒരു വ്യക്തിയുടെ മരണത്തിന്‍റെ മുന്‍പില്‍ ഓരോ വ്യക്തിക്കും ദൈവത്തിന്‍റേയും മനുഷ്യരുടേയും മുന്‍പിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് വിദ്വേഷത്തിനു പകരം സമാധാനത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി ഒരോ സാഹചര്യത്തിലും പ്രത്യാശിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നവനാണ് ക്രൈസ്തവനെന്നും അദ്ദേഹം പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.