2011-04-28 20:21:00

ക്രിസ്തുവില്‍ വേരുറപ്പിക്കാന്‍
യുവജനസമ്മേളനം


28 ഏപ്രില്‍ 2011, സ്പെയിന്‍
ആത്മിയ ദാരിദ്ര്യത്തില്‍ വിശ്വാസത്തിന്‍റെ വിത്തുവിതയ്ക്കുന്ന യുവാക്കളുടെ വിസ്ഫോടനമായിരിക്കും ലോക യുവജന സമ്മേളനമെന്ന്, സ്പെയിനിലെ സാന്തിയാഗോ-കമ്പോസ്തെല്ലാ അതിരൂപാതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷ്പ്പ് ജൂലിയന്‍ ബാരി ബാരി പ്രസ്താവിച്ചു. ഏപ്രില്‍ 17-ാം തിയിത ഓശാനാ ഞായര്‍ ദിനത്തില്‍ യൂറോപ്പില്‍ ആചരിക്കപ്പെട്ട ആഗോളസഭയുടെ 36-ാമത് യുവജനദിനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് ബാരി ഇങ്ങനെ പ്രസ്താവിച്ചത്. ‘ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢതപ്രാപിക്കുക..’. കൊളോ. 2, 7. എന്ന ആഗോള യുവജനദിനത്തിന്‍റെ ആപ്തവാക്യംതന്നെ ദേശീയ യുവജനദിനത്തിനും സ്വീകരിച്ചുകൊണ്ട് സ്പെയിനിലെ യുവാക്കളെ ആസന്നമാകുന്ന അനുഗ്രത്തിന്‍റെ ആഗോള യുവജന സമ്മേളനത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ബാരി.
ആഗോള സഭയ്ക്കും യൂറോപ്പിനും വിശിഷ്യാ സ്പെയിനിനും ഏറെ പ്രസ്ക്തിയുള്ള ഈ സമ്മേളനത്തില്‍ വിശ്വസത്തില്‍ ജീവിക്കുന്ന യുവജനങ്ങളെ മാത്രമല്ല, വിശ്വാസത്തില്‍ ചഞ്ചല മാനസരായവരെയും, സംശയിക്കുന്നവരെയും താന്‍ ക്ഷണിക്കുന്നുവെന്ന് സന്ദേശത്തിലൂടെ ആര്‍ച്ചുബിഷപ്പ് ആഹ്വാനംചെയ്തു. ഉത്ഥിതനായ ക്രിസ്തുവിന്‍റെയും, ക്രിസ്തുവിന്‍റെ വികാരിയായ മാര്‍പാപ്പയുടെയും സാന്നിദ്ധ്യത്താല്‍ സമ്മേളനത്തിലെത്തുന്ന യുവഹൃദയങ്ങള്‍ തരളിതമാക്കപ്പെടുമെന്നും ആര്‍ച്ചുബിഷപ്പ് ബാരി പ്രത്യാശപ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.