2011-04-14 17:28:37

ആദിമ ക്രൈസ്തവരെ മാതൃകയാക്കണമെന്ന്
മാര്‍പാപ്പ ലബനോണിലെ സഭയോട്


14 ഏപ്രില്‍ 2011 വത്തിക്കാന്‍
അന്ത്യോക്യായിലെ ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ സമര്‍പ്പണം പ്രതിസന്ധികളില്‍ മാതൃകയാക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
ഏപ്രില്‍ 14-ാം തിയതി രാവിലെ ലെബനോണിലെ മാരോനീത്താ പാത്രിയാര്‍ക്കിസ്, പിയേര്‍ ബക്കേരാ റായിയും മറ്റു സഭാ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ ആനുയായികളെ ആദ്യമായി ക്രിസ്ത്യനികളെന്നു വിളിക്കപ്പെട്ട അന്ത്യോക്യന്‍ മണ്ണിന്‍റെ മഹത്വവും പൈതൃകവും മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. മദ്ധ്യപൂര്‍വ്വദേശത്തെയും ലെബനോണിലേയും നിരന്തരമായ പ്രതിസന്ധികള്‍ക്കും പീഡനങ്ങള്‍ക്കുമിടയിലും, ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ ചൈതന്യം പുനരാവിഷ്ക്കരിച്ചുകൊണ്ട് അപ്പസ്തോല പാരമ്പര്യങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും, വചനപ്രഘോഷണത്തിലൂടെയും അപ്പംമുറിക്കള്‍ കൂട്ടായ്മയിലൂടെയും പതറാതെ സാക്ഷൃനല്കുവാനുള്ള മനസ്സും ഹൃദയവും ഏവര്‍ക്കും ഉണ്ടാകണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
പൂര്‍വ്വപിതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും അപ്പസ്തോലന്മാരിലൂടെയും, അവസാനം ക്രിസ്തുവിലൂടെയും സത്യവചനം സ്വീകരിച്ചിട്ടുള്ള ലബനോണില്‍ ശാശ്വതമായ സമാധാനം വളരട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. ലബനോണിലെ മുന്‍ മാരോനീത്താ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ നസറേല്ലാ പിയേരും വത്തിക്കാനിലെ ക്ലെമെന്‍റയിന്‍ ശാലയില്‍ചേര്‍ന്ന കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.







All the contents on this site are copyrighted ©.