2011-04-13 19:47:56

യുവജനങ്ങള്‍ക്ക്
പാപ്പായുടെ സമ്മാനം


13 ഏപ്രില്‍ 2011 റോം
സഭയുടെ ക്രോഡീകരിച്ച മതബോധന ഗ്രന്ഥം YouCat, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യുവാക്കള്‍ക്കു നല്കുന്ന സമ്മാനമാണെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ റോമില്‍ അറിയിച്ചു. ഏപ്രല്‍ 13-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സോഫീസ്സ് സംഘടിപ്പിച്ച മതബോധന ഗ്രന്ഥത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലായിരുന്നു അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഇപ്രകാരം പ്രസ്താവിച്ച്. ‘ക്രിസ്തുവിലുളള വിശ്വാസത്തില്‍ വേരുറപ്പിക്കാനും, പണിതുയര്‍ത്താനും…’ (കൊളോ. 2,7)
എന്ന ആപ്തവാക്യവുമായി സ്പെയിനിലെ മാഡ്രിഡില്‍ ആഗസ്റ്റ് 16 മുതല്‍
21-വരെ തിയതികളില്‍ അരങ്ങേറുന്ന ആഗോള യുവജനസ്മ്മേളനത്തില്‍ പങ്ക‍െടുക്കുന്ന ഓരോരുത്തര്‍ക്കും മാര്‍പാപ്പ നല്കുന്ന അമൂല്യ സമ്മാനമാണ് YouCat മതബോധന ഗ്രന്ഥമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. യുവജനങ്ങള്‍ കൂടുതലായി ക്രിസ്തുവിന്‍റെ വചനം പഠിക്കുന്നതിനും അറിയുന്നതിനും, അവിടുത്തെ ദര്‍ശിച്ച് സഭയിലെ സജീവ സാക്ഷികളായിത്തീരുന്നതിനും ഈ ഗ്രന്ഥം സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തില്‍ വെളിപ്പെടുത്തി.7-ഭാഷകളിലായി 7 ലക്ഷത്തോളം YouCat-ന്‍റെ പ്രതികള്‍ പുറത്തിറങ്ങും. സ്വാര്‍ത്ഥതയും ആപേക്ഷികാസിദ്ധാന്തവും ലോകത്ത് നിറഞ്ഞുനില്ക്കുന്ന ഇക്കാലയളവില്‍ നന്മയുടെ പാതയില്‍ വളരുവാന്‍ യുവജനങ്ങളെ ഈ അപൂര്‍വ്വ ഗ്രന്ഥം സഹായിക്കുമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.