2011-04-13 17:40:01

ബഹിരാകാശയാത്രയുടെ
50-ാം വാര്‍ഷികത്തില്‍


12 ഏപ്രില്‍ 1961 – 2011
സമാധാന ലക്ഷൃങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന
മാനവകുലത്തിന്‍റെ മറുലോകമാണ് ബഹിരാകാശമെന്ന്, ബാന്‍ കി മൂണ്‍ യുഎന്‍ ജനറല്‍ സെക്രട്ടിറി ന്യൂയോര്‍ക്കില്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 12-ാം തിയതി ചൊവ്വാഴ്ച മനുഷ്യന്‍റെ പ്രഥമ ബഹിരാകാശ യാത്രയുടെ 50-ാം വാര്‍ഷികമനുസ്മരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ബന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. 1961 ഏപ്രില്‍ 12-ാം തിയതി റഷ്യന്‍ ബഹിരാകാശചാരി യൂറി ഗഗാറിന്‍ ‘സ്പുട്നിക്’ Sputnik പേടകത്തില്‍ തന്‍റെ പ്രഥമ ശൂന്യാകാശ സഞ്ചാരം വിജയപ്രദമാക്കി, തിരിച്ചെത്തിയത് മൂണ്‍ സന്തോഷത്തോടെ അനുസ്മരിച്ചു. മാനവരാശിയുടെ ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയിലെ വലിയൊരു കാല്‍വയ്പായിരുന്നു അതെന്നും, ബഹിരാകാശത്തിന്‍റെ ഉള്‍രഹസ്യങ്ങളിലേയ്ക്ക് രാഷ്ട്രങ്ങള്‍ പര്യടനം നടത്തുന്നതും പുതിയൊരു ലോകംകണ്ടെത്തുന്നതും സമാധാന ലക്ഷൃങ്ങളിലേയ്ക്കുള്ള പ്രയാണത്തില്‍ രാഷ്ട്രങ്ങള്‍ ഉപകാരപ്രദമാക്കണമെന്നും ബാന്‍ കീ മൂണ്‍ പ്രസ്താവിച്ചു.
ഏപ്രില്‍ 12 - അന്തര്‍ദേശിയ ബഹിരാകാശ സ്ഞാചാര ദിനമായി
The International Day of Humna Space Flight ഓരോ വര്‍ഷവും ആചരിക്കപ്പെടണമെന്നും യുഎന്‍ ജനറള്‍ അസംബ്ളി പ്രഖ്യാപിച്ചു.

തന്‍റെ പേടകത്തില്‍ 1961 ഏപ്രില്‍ 12-ാം തിയതി ഭൂമിയെ രണ്ടു വട്ടം വലംവച്ച് ചരിത്രത്തിലെ ആദ്യത്തെ ബഹരാകാശചാരിയായി യൂറി ഗഗാരിന്‍. റഷ്യയുടെ വൈമാനിക സേനയില്‍ ജോലിചെയ്തിരുന്നു ഗഗാരില്‍ 1968-ല്‍ യുദ്ധവിമാനത്തിന്‍റെ പരീശലനപ്പറക്കലില്‍ തകര്‍ന്നുവീണു മരണമടഞ്ഞത് ലോകം നെട്ടലോടെയാണ് ശ്രവിച്ചത്.







All the contents on this site are copyrighted ©.