2011-04-08 15:38:38

ലത്തീന്‍ അമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ വാര്‍ഷിക സമ്മേളനം


റോം: ഏപ്രില്‍ അഞ്ചാം തിയതി ചൊവ്വാഴ്ച ലത്തീന്‍ അമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ വാര്‍ഷിക സമ്മേളനം റോമില്‍ ആരംഭിച്ചു. കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വല്ലെയുടെ മുഖ്യകാര്‍മ്മീകത്വത്തിന്‍ വിശുദ്ധ പത്രോസിന്‍െറ ബസിലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ആരംഭിച്ച സമ്മേളനത്തില്‍ പതിനേഴ് കര്‍ദ്ദിനാള്‍മാരടക്കം നാല്‍പത്തിയേഴ് അംഗങ്ങളാണ് പങ്കെടുക്കുന്നത്. സമ്മേളനം ഏട്ടാം തിയതി വെള്ളിയാഴ്ച സമാപിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍പാപ്പ വെള്ളിയാഴ്ച ഒരു പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.