2011-04-07 19:51:27

വിശ്വാസത്തില്‍ വേരൂന്നിയ
സാമൂഹ്യപ്രതിബദ്ധത


07 ഏപ്രില്‍ 2011, ഇംഗ്ലണ്ട്
വിശ്വാസത്തില്‍ വേരൂന്നിയ സമൂഹ്യപ്രതിബദ്ധതയുടെ സംസ്കാരം വളര്‍ത്തണമെന്ന് ഏപ്രില്‍ 5-ാം തിയതി ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ Oscott University –യില്‍ വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷനും, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സ് നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. 2010 സെപ്തംമ്പറില്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇടയസന്ദര്‍ശനം തന്‍റെ പ്രഭാഷണമദ്ധ്യേ ആര്‍ച്ചുബിഷപ്പ് അനുസ്മരിച്ചു. ഇന്നത്തെ സമൂഹത്തില്‍ വിശ്വാസത്തിനുള്ള പ്രായോഗികമായ പങ്ക് വലുതാണെന്ന് വിദ്യാര്‍ത്ഥികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വ്യക്തികളെ സാമൂഹ്യപ്രതിബദ്ധതയുള്ളതാക്കിക്കൊണ്ടുള്ള ഒരു നവ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വാങ്ങാനും വില്ക്കാനും മാത്രം താല്പര്യമുള്ള ഒരു ഉപഭോഗ-മനുഷ്യന്‍,
സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരു സ്വാര്‍ത്ഥ-ജീവി,
എന്നീ തലങ്ങളില്‍ ഒതുങ്ങിപ്പോകുന്ന മനുഷ്യനുപകരം, പരസ്പ ബന്ധങ്ങളില്‍, മനുഷ്യരോടും ദൈവത്തോടുമുള്ള ബന്ധങ്ങളില്‍, അടിത്തറയുള്ള ഒരു സമൂഹം വളര്‍ത്തിയെടുക്കണമെന്നും ആര്‍ച്ചുബിഷപ്പ് നക്കോള്‍സ് വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.