2011-04-07 19:43:33

മനുഷ്യാന്തസ്സ് മാനിക്കുന്ന
വികസനം


7 ഏപ്രില്‍ 2011 ജനീവ
വികസനം മനുഷ്യാന്തസ്സിനെയും മതസ്വാതന്ത്രൃത്തെയും ഹനിക്കുന്നതാവരുതെന്ന് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി പ്രസ്താവിച്ചു.
2011 ഏപ്രില്‍ 29-മുതല്‍ മെയ് 3-ാം തിയതിവരെ റോമില്‍ നടക്കുവാന്‍ പോകുന്ന പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ 17-ാംമത് സമ്പൂര്‍ണ്ണ സമ്മേളനത്തെക്കുറിച്ച് ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് ഇങ്ങനെ പ്രസ്താവിച്ചത്.
മനുഷ്യവകാശത്തെ കേന്ദ്രീകരിച്ച് 1963-ല്‍ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ Pacem in terris, ഭൂമിയില്‍ സമാധാനം, എന്ന ചാക്രികലേഖനത്തിന്‍റെ 15-ാം വാര്‍ഷികംകൂടി കണക്കിലെടുത്തുകൊണ്ടാണ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി, സഭാപഠനങ്ങളുടെ വെളിച്ചത്തില്‍ സാമൂഹ്യപുരോഗതിയും മതസ്വാതന്ത്ര്യവും എന്ന വിഷയത്തെ അപഗ്രഥിച്ച് സമ്മേളനം സംവിധാനംചെയ്തിരിക്കുന്നത്.
ജനങ്ങളും സംസ്കാരങ്ങളും രാഷ്ട്രങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കപ്പെടുന്ന ആഗോളവത്ക്കരണത്തിന്‍റെ ഇക്കാലയളവില്‍
മാനവികസനത്തിന് ശരിയായ അര്‍ത്ഥം കണ്ടെത്തേണ്ടതാണെന്നും, പുരോഗമനത്തിന്‍റെ പേരില്‍ മനുഷ്യാവകാശവും സ്വാതന്ത്രവും ഒരിടത്തും ധ്വംസിക്കപ്പെടരുതെന്നും വാര്‍ത്താക്കുറിപ്പ് പ്രസ്താവിച്ചു.
മാനവരാശിയുടെ ധാര്‍മ്മിക വളര്‍ച്ചുയുടെ പാതയിലെ
ഒരു നാഴികക്കല്ലായിരുന്നു യുഎന്നിന്‍റെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനമെന്നും, പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസ്താവന രേഖപ്പെടുത്തി.







All the contents on this site are copyrighted ©.