2011-04-06 18:54:49

ചിറ്റഗോംഗ് രൂപതയ്ക്ക്
പുതിയ മെത്രാന്‍


6 ഏപ്രില്‍ 2011 വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ബാംഗ്ളാദേശിലെ ചിറ്റഗോംഗ് രൂപതയ്ക്കുവേണ്ടി പുതിയ മെത്രാനെ നിയോഗിച്ചു. ഏപ്രില്‍ 6-ാം തിയതി രാവിലെ വത്തിക്കാനില്‍ മാര്‍പാപ്പ നടത്തിയ പ്രഖ്യാപനത്തിലാണ് ഇപ്പോള്‍ ഡിനാജ്പ്പൂറിന്‍റെ മെത്രാനായിരിക്കുന്ന ഹോളിക്രോസ് സഭാംഗം, ബിഷപ്പ് മോസസ് കോസ്തായെ ചിറ്റഗോംഗ് രൂപതാദ്ധ്യക്ഷനായി നിയോഗിച്ചത്. രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് പാട്രിക്ക് ഡി റൊസേരിയോയെ 2010 നവംബര്‍ 25-ന് മാര്‍പാപ്പ ബാംഗ്ലാദേശിന്‍റെ തലസ്ഥാന നഗരിയായ ഡാക്കായിലെ കോജുറ്റര്‍ സഹായ മെത്രാനായി നയോഗിച്ചതിനെ തുടര്‍ന്നാണ് ചിറ്റഗോംഗില്‍ പുതിയ നിയമനം ഉണ്ടായത്.







All the contents on this site are copyrighted ©.