2011-03-31 17:52:47

സമാധാന മാര്‍ഗ്ഗം
ആഫ്രിക്കന്‍ യൂണിയനെന്ന്


31 മാര്‍ച്ച് 2011, ലിബിയ
ലിബിയയുടെ സമാധാന മാര്‍ഗ്ഗം ആഫ്രിക്കന്‍ യൂണിയനെന്ന്, ബിഷപ്പ് മര്‍ത്തിനേല്ലി, തൃപ്പോളിയുടെ അപ്പസ്തോലിക വികാരി അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 30-ാം തിയതി ബുധനാഴ്ച ലിബിയായുടെ തലസ്ഥാനമായ തൃപ്പോളിയില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ്
ബിഷപ്പ് മര്‍ത്തിനേല്ലി ഇപ്രകാരം പ്രസ്താവിച്ചത്.
ലണ്ടനില്‍ Nato-യുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിനുമപ്പുറം, ലിബിയ അംഗമായിരിക്കുന്ന ആഫ്രിക്കന്‍ യൂണിയനുമായി ചര്‍ച്ചചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ബിഷപ്പ് മര്‍ത്തിനേല്ലി പ്രത്യാശപ്രകടിപ്പിച്ചു. Arab League - African Union സംയുക്തമായ ചര്‍ച്ചയാണ് സമാധാനസന്ധിക്കുള്ള ഏകമാര്‍ഗ്ഗമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ലണ്ടനില്‍ നടന്ന യൂഎന്‍, നാറ്റോ, ഈയൂ, അറബ് ലീഗ്, ഇസ്ലാമിക കോണ്‍ഫറന്‍സ് എന്നീ സംയുക്ത രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ആഫ്രിക്കന്‍ യൂണിയന് പങ്കെടുക്കാനാവാതെ വന്നതും നിര്‍ഭാഗ്യകരമായിപ്പോയെന്ന്, ബിഷപ്പ് മര്‍ത്തിനേല്ലി വിശേഷിപ്പിച്ചു.
ലിബിയായിലെ ഒരു വിഭാഗം ജനത്തെ കീഴടക്കാന്‍ മറുഭാഗത്തിന്
ആയുധം നല്കുന്ന സഖ്യകക്ഷികളുടെ നീക്കത്തെ അദ്ദേഹം അഭിമുഖത്തില്‍ അപലപച്ചു.







All the contents on this site are copyrighted ©.