2011-03-30 11:41:45

സെമിത്തേരിക്കുവേണ്ടി നിരാഹാര സമരം.


നേപ്പാള്: സെമിത്തേരിക്കുവേണ്ടി സര്‍ക്കാ൪ ഭൂമിനല്‍കണമെന്നാവശ്യവുമായി നേപ്പാളിലെ ക്രൈസ്തവ൪ നിരാഹാര സമരം നടത്തുന്നു. പ്രതീകാത്മകമായ ചുവന്ന ശവപ്പെട്ടിക്കു ചുറ്റും പ്രാര്‍ത്ഥനയും പാട്ടുകളുമായി നടത്തുന്ന റിലെ നിരാഹാരസമരം തുടങ്ങി ആറു ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഏതെങ്കിലും രാഷ്ട്രീട പാര്‍ട്ടികളോ സാമൂഹ്യ സംഘടനകളോ തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറായിട്ടിലെന്ന് മാധ്യമപ്രവര്‍ത്തകരോടു പ്രസ്താവിച്ച പാസ്റ്റര്‍ ചാരി ബഹദൂര്‍ ഗാഹാത്രാജ് തങ്ങളുടെ ആവശ്യം നിറവേറപ്പെടുന്നതുവരെ സമരം തുടരുമെന്നും പറഞ്ഞു. നിരാഹാര സമരത്തിനു നേതൃത്വം നല്‍കുന്ന ക്രൈസ്തവ ഉപദേഷ്ടക സമിതിയുടെ കാര്യദര്‍ശിയാണ് പാസ്റ്റര്‍ ചാരി ബഹദൂര്‍ ഗാഹാത്രാജ്







All the contents on this site are copyrighted ©.