2011-03-30 16:53:40

റോമില്‍
ഒരുക്കങ്ങള്‍ ആരംഭിച്ചു


30 മാര്‍ച്ച് 2011
2011 മെയ് 1-ാം തിയതി വത്തിക്കാനില്‍ നടക്കുവാന്‍പോകുന്ന ദൈവദാസന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന്‍റെ സംഘാടകരായ റോമാ വികാരിയത്ത് മാര്‍ച്ച് 29-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഒരുക്കങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി.
റോമാ വികാരിയത്ത്, റോമാ പട്ടണത്തോടും ലാസ്സിയോ പ്രവിശ്യയോടും ചേര്‍ന്നു സംഘടിപ്പിക്കുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന പരിപാടികളുടെ പ്രയോജകര്‍ റോമിലെ ഓപെരാ റോമാ പെല്ലെഗ്രിനാജ്ജി Opera Romana Pellegrinaggi എന്ന സംഘടനയാണ്. പേപ്പല്‍ പരിപാടികളുടെ അനുഭവസമ്പന്നരായ സംഘാടകരായ Pellegrinaggi, മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കുന്ന ആരാധനക്രമ പരിപാടികള്‍ക്ക് പുറമെയുള്ള മറ്റു എല്ലാ പരിപാടികളുടെയും ഒരുക്കങ്ങള്‍ നിര്‍വ്വാഹകര്‍ ആരംഭിച്ചുകഴിഞ്ഞു. കണക്കില്‍ കവിഞ്ഞ് പ്രതീക്ഷിക്കപ്പെടുന്ന ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമെത്തുന്ന തീര്‍ത്ഥാടകരുടെ സ്വീകരണം, യാത്രാ സൗകര്യങ്ങള്‍, പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍, പ്രാഥമിക ശുശ്രൂഷ, പരിപാടിയുടെ സ്ഥലസജ്ജീകരണം, താമസസൗകര്യങ്ങള്‍, ഭക്ഷണം എന്നിവയാണ് Pellegrinaggi നിര്‍വ്വഹിക്കാന്‍ പോകുന്നത്. പരിപാടിയുടെ ദിനമായ മെയ് ഒന്നിനുള്ള തീര്‍ത്ഥാടകര്‍ക്കുള്ള ഉച്ചഭക്ഷണപ്പൊതി, ബസ്-മെട്രോ-ട്രാം ടിക്കറ്റുകള്‍, റോമില്‍ സഞ്ചരിക്കുന്നതിനുള്ള map ഭൂപടം എന്നിവ സൗജന്യ നിരക്കില്‍ പരിപാടിയുടെ പ്രയോജകരായ Pellegrinaggi തയ്യാറാക്കുകയാണെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. വത്തിക്കാനിലും റോമിന്‍റെ പ്രധാന കേന്ദ്രങ്ങളിലും Pellegrinaggi തുറക്കുന്ന സ്വീകരണ കൗണ്ടറുകള്‍വഴി 24-മണിക്കൂറും തീര്‍ത്ഥാടകരുടെ പോക്കുവരവിനെ സഹായിച്ചുകൊണ്ട്, പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
 







All the contents on this site are copyrighted ©.