2011-03-30 11:39:47

ജപ്പാനുവേണ്ടി സംയുക്ത പദ്ധതികളുമായി കാരിത്താസ് ജപ്പാനും കാരിത്താസ് ഇറ്റലിയും


ജപ്പാന്‍: ജപ്പാനിലുണ്ടായ ഭൂമികുലുക്കത്തിന്‍റെയും സുനാമിയുടെയും കെടുതികളനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി ജപ്പാനിലേയും ഇറ്റലിയിലേയും ദേശീയ കത്തോലീക്കാ ഉപവിസംഘടന- കാരിത്താസ് സംയുക്തമായി പുതിയ പദ്ധതികളാരംഭിച്ചു. ഇരുനാടുകളിലേയും ദേശീയ മെത്രാന്‍സമിതികളുടെയും സഭാ പ്രവിശ്യകളുടെയും സഹകരണത്തോടെയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. എന്നാല്‍‍ ഫുക്കുഷീമ ആണവനിലയം ഇതുവരെയും നിയന്ത്രണാതീതമായി നിലനില്‍ക്കുന്നതും ആണവവികിരണവും റേഡിയോ ആക്ടീവ് കണങ്ങളും ഭക്ഷൃവസ്തുക്കളിലും സമുദ്രജലത്തിലും മണ്ണിലും കണ്ടെത്തിയത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി നില്‍ക്കുകയാണ്. ഭൂകമ്പ- സുനാമി ബാധിതരായവ൪ സാഹചര്യങ്ങളോട് നന്നായി പ്രതികരിക്കുകയും പരസ്പരം സഹായിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍പങ്കെടുക്കുന്നുണ്ടെങ്കിലും ദുരന്തം അവരിലുണ്ടാക്കിയ നടുക്കവും ഭീതിയും ഇനിയും മാറിയിട്ടില്ലെന്ന് സന്നദ്ധസേനാംഗങ്ങളുടെ സംഘത്തിനു നേതൃത്വം നല്‍കുന്ന യുക്കോ അക്കായ് പറഞ്ഞു.







All the contents on this site are copyrighted ©.