2011-03-28 15:15:45

 ലിബിയയിലെ സൈനീക മുന്നേറ്റം: അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ സഭാപ്രതിനിധി

 


ലണ്ടന്‍: ലിബിയയില്‍ സഖ്യസേന നടത്തുന്ന സൈനീക നീക്കങ്ങള്‍ വിലയിരുത്താന്‍ ഇരുപത്തിയൊന്‍പതാം തിയതി ചൊവ്വാഴ്ച ലണ്ടനില്‍ മുപ്പത്തിയഞ്ചു ലോകരാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന വിശകലന യോഗത്തില്‍ ബ്രിട്ടണിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് അന്തോണിയോ മെനീനി പങ്കെടുക്കും. ഇരുപത്തിയേഴാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവേ ആര്‍ച്ച് ബിഷപ്പ് മെനീനി നീരിക്ഷകനായിട്ടാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് വത്തിക്കാന്‍റെ ഔദ്യോഗീക വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍കിമൂണും ആഫ്രിക്കന്‍ ഐക്യമുന്നണിയുടെ അദ്ധ്യക്ഷന്‍ ജീന്‍ പിന്നും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ബ്രിട്ടന്‍റെ ഔദ്യോഗീക വാര്‍ത്താ കാര്യാലയം അറിയിച്ചു.







All the contents on this site are copyrighted ©.