2011-03-24 18:19:10

സമര്‍പ്പണജീവിതം (Vita Consecrata)
15-ാം വാര്‍ഷികം


24 മാര്‍ച്ച് 2011, റോം
‘സമര്‍പ്പണജീവിത’മെന്ന (Vita Consecrata) അപ്പസ്തോലിക പ്രബോധനത്തിന്‍റെ
15-ാം വാര്‍ഷികം അനുസ്മരിക്കപ്പെടുന്നു. മാര്‍ച്ചു 23-ാം തിയതി ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ ഒരു വാര്‍ത്താക്കുറിപ്പിലാണ് റോമിലെ ലാറ്ററാന്‍ യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 25-ാം തിയതി വെള്ളിയാഴ്ച നടത്തപ്പെടുന്ന, Vita Consecrata അപ്പസ്തോലിക പ്രബോധനത്തിന്‍റെ 15-ാം വാര്‍ഷിക ആഘോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യൂണിവേഴ്സിറ്റി റെക്ടര്‍, ബിഷപ്പ് എന്‍രീക്കോ കൊവാലോ വെളിപ്പെടുത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1996-ല്‍ പുറത്തിറക്കിയതാണ് സമര്‍പ്പണജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഈ പ്രബോധനം. സന്യാസജീവിതം വിശ്വസ്തതയോടെ നയിക്കുവാന്‍ സാഹായിക്കുന്ന ആത്മീയ മൂലാധാരമാണ്, Vita Consecrata എന്ന് റോമിലെ ലാറ്റന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടര്‍, ബിഷപ്പ് എന്റിക്കോ കൊവാലോ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. അര്‍പ്പിത ജീവിത സമൂഹങ്ങള്‍ക്കും അപ്പസ്തോലിക ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ജോ ആവിസ് അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനം, സഭയില്‍ സന്യാസജീവിതത്തിന് ഇന്നും ആധാരമായി നില്ക്കുന്ന ഈ സഭാ പ്രബോധനത്തിന്‍റെ പ്രാധാന്യത്തെയും പ്രസക്തിയെയുംകുറിച്ച് ചര്‍ച്ചചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
 







All the contents on this site are copyrighted ©.