2011-03-24 18:32:35

ഖൊറാന്‍ കത്തിച്ചത്
അപലപനീയമായ ദുഃഖസംഭവം


24 മാര്‍ച്ച് 2011, പാക്കിസ്ഥാന്‍
അമേരിക്കയില്‍ ഖൊറാന്‍ കത്തിച്ചത് നീചവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് ദക്ഷിണേഷ്യന്‍ സഭാ നേതൃത്വം പ്രസ്താവിച്ചു. മാര്‍ച്ചു 23-ാം തിയതി പാക്കിസ്ഥാനില്‍നിന്നും ദക്ഷിണേഷ്യയിലെ സഭയ്ക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് ലോറന്‍സ് സല്‍ദാന പുറത്തിറക്കിയ പൊതുപ്രസ്താവനയിയാണ്, മാര്‍ച്ച 20-ാം തിയതി ഞായറാഴ്ച അമേരിക്കയിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥാനാ സമൂഹം ഖൊറാന്‍ കത്തിച്ച സംഭവം അപലപിച്ചത്. ഫ്ലോറിഡായിലുള്ള പെന്തക്കൂസ്താ പാസ്റ്റര്‍- ജോണ്‍ റ്റെറിയുടെ നേതൃത്വത്തില്‍ 30 പേരുള്ള ഒരു സമൂഹമാണ് ഖൊറാന്‍റെ പരിഹാസ-വിചാരണ നടത്തിയ ശേഷം, മൂസ്ലിം സഹോദരങ്ങളുടെ പൂജ്യഗ്രന്ഥം പരസ്യമായി കത്തിച്ചത്. പ്രകോപനപരമായ ഈ പ്രവൃത്തിയെ നിയമപരമായി കൈകാര്യംചെയ്യണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, അപലപനീയമായ ഈ ദുഃഖസംഭവത്തില്‍ ഉത്തരവാദിത്വത്തോടും സംസ്കാരബോധത്തോടുംകൂടെ പ്രതികരിക്കണമെന്ന് ദക്ഷിണേഷ്യയിലും, പ്രത്യേകിച്ച് പാക്കിസ്ഥാനിലുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളോടും ആര്‍ച്ചുബിഷപ്പ് സല്‍ദാന തന്‍റെ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 2001- സെപ്തംമ്പര്‍ 11-ലെ അല്‍ക്വയ്ദാ ആക്രമണത്തില്‍ പ്രതിഷേധിച്ച് 2010 സെപ്തംമ്പര്‍ 11-ാം തിയതി പാസ്റ്റര്‍ ജോണ്‍ റ്റെറിതന്നെ ഖൊറാന്‍-കത്തിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളതാണ്







All the contents on this site are copyrighted ©.