2011-03-22 15:06:28

ലൈംഗീക ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പരിശുദ്ധ സിംഹാസനത്തിന്‍റെ രൂക്ഷ വിമര്‍ശനം


ജെനീവ: ലൈംഗീക വികാരങ്ങളുടെ പേരില്‍ അന്യരെ ആക്രമിക്കുന്നവര്‍ നിയമപരമായി ശിക്ഷിക്കപ്പെടേണ്ടതാണെന്ന് ആര്‍ച്ച് ബിഷപ്പ് തോമാസി. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവയിലുള്ള ആസ്ഥാനത്ത് നടന്ന ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി. മനുഷ്യാവകാശസംരക്ഷണത്തിനുവേണ്ടിയുള്ള കൗണ്‍സിലിന്‍റെ പതിനാറാമത് യോഗമായിരുന്നു മാര്‍ച്ച് ഇരുപത്തിരണ്ടാം തിയതി ചൊവ്വാഴ്ച ജനീവയില്‍ നടന്നത്. പൗരന്‍മാരുടെ ലൈംഗീക ചിന്തയോ വികാരമോ നിയന്ത്രിക്കാന്‍ രാഷ്ട്രങ്ങള്‍ക്കു സാധിക്കുകയില്ലെങ്കിലും പെരുമാറ്റരീതികളില്‍ നിയന്ത്രണം വയ്ക്കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണെന്ന് ആര്‍ച്ച് ബിഷപ്പ് തോമാസി വ്യക്തമാക്കി. കുട്ടികളുമായുള്ള ലൈംഗീക ബന്ധം , രക്തബന്ധമുളളവര്‍ തമ്മിലുള്ള വേഴ്ച തുടങ്ങി സമൂഹങ്ങള്‍ പൊതുവേ നിരാകരിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നിയമപരമായി വിലക്കേണ്ടതാണെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ധാര്‍മ്മീകമോ മതപരമോ ശാസ്ത്രീയമോ ആയ കാഴ്ചപ്പാടില്‍ നിന്നും സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ വിചാരണയ്ക്കു വിധേയരാകേണ്ടി വരുന്നതും ശിക്ഷിക്കപ്പെടുന്നതും മനുഷ്യാവകാശങ്ങളുടെ ഗൗരവപൂര്‍ണ്ണമായ ലംഘനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.







All the contents on this site are copyrighted ©.