2011-03-22 14:59:33

രണഭൂമിയായി ലിബിയ


ലിബിയ: ആഭ്യന്തരകലാപം ശക്തമായിക്കൊണ്ടിരിക്കുന്ന ലിബിയയില്‍ യു. എന്‍ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുന്നു. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഇറ്റലിയുമാണ് യു. എന്നിന്‍റെ അംഗീകാരത്തോടെ ഗദ്ദാഫിയുടെ സ്വേച്ഛാതിപത്യത്തിലും ക്രൂരതയില്‍ നിന്നും ലിബിയന്‍ ജനതയെ സംരക്ഷിക്കാന്‍ ഗദ്ദാഫിയുടെ സൈന്യത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്. ഇതുവരെ നടന്ന വ്യോമാക്രമണത്തില്‍ അറുപത്തിനാലുപേര്‍ മരണമടയുകയും ഇരുനൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗീക വൃത്തങ്ങള്‍ അറിയിച്ചു. മുഹമ്മര്‍ ഗദ്ദാഫിയുടെ സൈനീക പ്രതിരോധം ദുര്‍ബ്ബലമാക്കാനാണ് സൈനീകനീക്കമെന്ന് ഔദ്യോഗീകവക്താക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ റഷ്യയും ചൈനയും സൈനീക ആക്രമണത്തെ വിര്‍ശിച്ചു. ലിബിയയില്‍ വ്യോമനിരോധനമേഖല സ്ഥാപിക്കാന്‍ മാത്രമാണ് തങ്ങള്‍ പിന്തുണ നല്‍കിയിട്ടുള്ളതെന്നും സൈനീക ആക്രമണത്തെ അനുകൂലിക്കുന്നിലെന്നും അറബ് ലീഗ് ഇരുപതാംതിയതി ഞായറാഴ്ച പ്രസ്താവിച്ചെങ്കിലും തിങ്കളാഴ്ച ആക്രമണത്തെ അനുകൂലിച്ചുകൊണ്ട് അറബ് ലീഗിന്‍റെ സെക്രട്ടറി ജനറല്‍ അമര്‍ മൂസാ പ്രസ്താവനയിറക്കി.
ഇരുപതാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷം മാര്‍പാപ്പ ലിബിയയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പൗരന്‍മാരുടെ സുരക്ഷിത്വത്തിനാണ് അധികാരികള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് മാര്‍പാപ്പ രാഷ്ട്രനേതാക്കളെ തദ്ദവസരത്തില്‍ അനുസ്മരിപ്പിച്ചു.







All the contents on this site are copyrighted ©.