2011-03-22 14:58:43

ജപ്പാനില്‍ ജലത്തിലും ഭക്ഷണത്തിലും റേഡിയോ ആക്ടീവ് കണങ്ങള്‍


ജപ്പാന്‍: ജപ്പാനിലെ ഫുക്കുഷിമാ പട്ടണത്തിലെ ദായിച്ചി ആണവനിലയം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ അന്നാട്ടില്‍ പാലിലും ഭക്ഷൃവസ്തുക്കളിലും റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഫുക്കുഷീമാപ്രദേശത്തുനിന്നുള്ള പാലുല്‍പന്നങ്ങളുടെ വിപണനം ജപ്പാന്‍ സര്‍ക്കാര്‍ നിരോധിച്ചു. പൈപ്പുവെള്ളം കുടിക്കരുതെന്നും അധികാരികള്‍ ജനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഭൂകംബവും സുനാമിയും കഴിഞ്ഞ് ഒന്‍പതു ദിവസത്തെ തിരച്ചിലിനുശേഷം എണ്‍പതുവയസുകാരിയായ ഒരു സ്ത്രീയേയും അവരുടെ കൊച്ചുമകനേയും രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തി. സുനാമിയില്‍ 8133 പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ച ജപ്പാന്‍ സര്‍ക്കാര്‍ 12,272 പേരെ കാണാതായിട്ടുണ്ടെന്നും അംഗീകരിച്ചു. 23500 കോടി ഡോളറിന്‍റെ നഷ്ടമാണ് ലോകബാങ്ക് ജപ്പാനില്‍ കണക്കാക്കുന്നത്







All the contents on this site are copyrighted ©.