2011-03-22 15:00:42

ഒരു ശക്തിക്കും തര്‍ക്കാനാവാത്ത വിശ്വാസത്തോടെ ചൈനീസ് കത്തോലീക്കര്‍


ചൈന: മാര്‍ച്ച് ഒന്‍പതാം തിയതി വിഭൂതി ബുധനാഴ്ച മരണമടഞ്ഞ ചൈനീസ് മെത്രാന്‍ അന്‍ദ്രേയാ ഹൗവിന്‍റെ മൃതസംസ്ക്കാര ചടങ്ങുകള്‍ അനേകം വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് മാസം പതിനേഴാം തിയതി നടന്നു. രഹസ്യസഭാംഗമായ ബിഷപ്പ് അന്‍ദ്രേയാ ഹൗവിന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന സിഗ്സ്വാനി പ്രദേശത്തേക്ക് ജനങ്ങള്‍ സഞ്ചരിക്കാതിരിക്കാന്‍ അദ്ദേഹം മരണമടഞ്ഞ ദിവസം മുതല്‍ ആ പ്രദേശത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കാന്‍ എല്ലാമാര്‍ഗ്ഗങ്ങളും പോലീസ് സ്വീകരിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്നുകൊണ്ടാണ് അനേകം വിശ്വാസകള്‍ തങ്ങളുടെ മെത്രാന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്നെത്തിയത്. സിഗ്സ്വാനി രൂപതയില്‍ ഏകദ്ദേശം മുപ്പതിനായിരം കത്തോലിക്കരാണുള്ളത്. രൂപതയുടെ അജപാലന ശുശ്രൂഷയില്‍ ഇരുപത് വൈദീകരും ഇരുപത്തിയെട്ട് സന്ന്യസ്തരും പങ്കുകൊള്ളുന്നു.







All the contents on this site are copyrighted ©.