2011-03-17 19:11:15

ദൈവദൂഷണക്കുറ്റം
ചുമത്തപ്പെട്ടയാള്‍
ജയിലില്‍ അന്തരിച്ചു


17 മാര്‍ച്ച് 2011 പാക്കിസ്ഥാന്‍
പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട കത്തോലിക്കന്‍ ക്വമാര്‍ ഡേവിഡ് ജയിലില്‍ മരണമടഞ്ഞു. രണ്ടു വര്‍ഷത്തോളമായി ദൈവദൂഷണകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്വമാര്‍ ഡേവിഡ് 55 വയസ്സാണ് മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച രാവിലെ കാറാച്ചിയിലെ ജെയില്‍ മുറിയില്‍ മരണമടഞ്ഞത്. ജെയില്‍ അധികൃതര്‍ ഹൃദ്രോഗം മരണകാരണമായി പ്രഖ്യാപിക്കുമ്പോള്‍ ക്വമാറിന്‍റെ കുടുംബവും വക്കീലും മരണം സ്വാഭാവികമല്ലെന്നാണ് വാദിക്കുന്നത്. ക്വമാര്‍ നല്ല ആരോഗ്യാവസ്ഥയില്‍ ആയിരുന്നെന്നും ഹൃദയസംബന്ധമായ ഒരു പ്രശ്നങ്ങളും ഇതുവരെ ക്വമാറിന് ഉണ്ടായിട്ടില്ലെന്നും കുടുംമ്പാംഗങ്ങള്‍ വെളിപ്പെടുത്തി. ക്വമാറിന്‍റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പാക്കിസ്ഥാന്‍റെ കത്തോലിക്കാ സഭാ വക്താവ്, ഫാദര്‍ മാരിയോ റോഡ്രിഗ്സ്,
മരണത്തെക്കുറിച്ച് കോടതിയോട് ജുഡീഷ്യല്‍ അന്വേഷണവും വിദഗ്ദ്ധ വൈദ്യപരിശോധനയും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാന്‍റെ ചരിത്രത്തില്‍ ദൈവദൂഷണം ചുമത്തപ്പെട്ട് ജെയിലില്‍ പീഡനമേറ്റു മരിച്ച അനേകരില്‍ വീണടും ഒരാള്‍കൂടിയാണ് നിര്‍ദ്ദോഷിയായ ക്വമാറെന്ന് സഭാ വക്താവ്, ഫാദര്‍ റോഡ്രിക്സ് കുറ്റപ്പെടുത്തി. ദൈവദൂഷണകുറ്റ നിയമത്തിന്‍റെ ഭേദഗതിക്കായി പാര്‍ലിമെന്‍റില്‍ വാദിച്ച ന്യൂനപക്ഷകാര്യ മന്ത്രി ഷബാസ് ഭട്ടിയുടെയും പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസ്സീറിന്‍റെയും മരണത്തെ തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ മറ്റൊരു കത്തോലിക്കന്‍ ദൈവദൂഷണനിയമത്തിന് ഇരയായിരിക്കുന്നതെന്ന്, സഭാവൃത്തങ്ങളുടെ നിയമഞ്ജന്‍ അസ്ലാം ചൗധരി പ്രസ്താവിച്ചു. 2006-ല്‍ ദൈവദൂഷണക്കുറ്റം ആരോപിക്കപ്പെട്ട ക്വമര്‍ ഡേവിഡ്, 2010-ലാണ് ശിക്ഷിക്കപ്പെട്ടത്. ജയിലിലെ ഓരോ നിമിഷവും മരണഭീതി ഉണര്‍ത്തുന്നതാണെന്നും അവിടത്തെ ജയിലില്‍ ആര്‍ക്കും വിധിയാളനോ കൊലയാളിയോ ആകാമെന്ന്, ഇതേ കുറ്റത്തിന് ജയില്‍ വാസമനുഭവിക്കുന്ന ആസ്സിയാ ബീവി തന്‍റെ ഭര്‍ത്താവുവഴി ഫീദെസ് ഏജന്‍സിക്കു നല്കിയ സന്ദേശത്തില്‍ വെളിപ്പെടുത്തി
.







All the contents on this site are copyrighted ©.