2011-03-16 17:13:28

ഐക്യദാര്‍ഢ്യം
ദുരന്തങ്ങളില്‍ സാന്ത്വനം
- പാത്രിയര്‍ക്കിസ്
കിരില്‍ പ്രഥമന്‍


16 മാര്‍ച്ച് 2011, മോസ്കോ
ജനങ്ങളുടെ ഐക്യദാര്‍ഢ്യമാണ് ദുരന്തങ്ങളില്‍ സാന്ത്വനമെന്ന് ആര്‍ച്ചുബിഷപ്പ് കിരില്‍ പ്രഥമന്‍, മോസ്കോയുടെയും ആകമാന റഷ്യയുടെയും പാത്രിയര്‍ക്കിസ് ജപ്പാനിലെ ജനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു.
മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച ജപ്പാന്‍റെ പ്രധാനമന്ത്രി നവോത്തോ കാന് അയച്ച സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് കിരില്‍ തന്‍റെ സാന്ത്വന വചസ്സുകള്‍ ജപ്പാനിലെ ജനങ്ങളെ അറിയിച്ചത്. വേദനയുടെ കാലത്ത് ഒരുമിക്കുന്ന ജനങ്ങള്‍ സമാധാനകാലത്തും രമ്യതയില്‍ വര്‍ത്തിക്കുമെന്ന് പാത്രിയര്‍ക്കിസ് തന്‍റെ സന്ദേശത്തില്‍ പ്രസ്താവിച്ചു. കഴിഞ്ഞ മാര്‍ച്ച് 11-ന് വെള്ളിയാഴ്ച ജപ്പാനിലുണ്ടായ ഭൂകമ്പത്തെയും അതിനെ തുടര്‍ന്നുണ്ടായ സുനാമിയെയും ആറ്റോമിക് കേന്ദ്ര സ്ഫോടനത്തെയും അടുത്ത കാലത്തുണ്ടായ പ്രകൃതി ക്ഷോഭങ്ങളിലെ മഹാദുരന്തമെന്ന് വിശേഷിപ്പിച്ച കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭകളുടെ പരമാദ്ധ്യക്ഷന്‍, റഷ്യയിലെ വിശ്വാസ സമൂഹത്തിന്‍റെ പേരില്‍ തന്‍റെ പ്രാര്‍ത്ഥനാ സഹായങ്ങള്‍ ജപ്പാനിലെ ജനങ്ങള്‍ക്ക് തന്‍റെ സന്ദേശത്തിലൂടെ വാഗ്ദാനംചെയ്തു.







All the contents on this site are copyrighted ©.