2011-03-15 15:20:18

ജപ്പാനിലേക്ക് സഹായമൊഴുകുന്നു.


(15.03.11‍), ജപ്പാനിലേക്ക് അന്താരാഷ്ട്ര ദുരിതാശ്വാസ സഹായങ്ങളെത്തുന്നു.
ഭൂകംബവും സുനാമിയും ഉണ്ടാക്കിയ ദുരന്തങ്ങള്‍ക്കു പുറമേ അണുവികരണഭീഷണി നേരിടുന്ന ജപ്പാനിലേക്ക് സഹായവുമായി അമേരിക്ക, കൊറിയ, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ ദുരിതാശ്വാസ സംഘങ്ങളെ അയച്ചു കഴിഞ്ഞു. അന്നാട്ടില്‍ കത്തോലീക്കാ സഭയും ഇതര സന്നദ്ധ സംഘടനകളും സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുയാണെന്ന് ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ആല്‍ബെര്‍ത്തോ കാസ്റ്റെല്ലോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. എന്നാല്‍ അണുവികരണഭീഷണി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫുക്കുഷിമായിലേക്കുള്ള ഗതാഗതം ഏതാണ്ട് നിലച്ച നിലയിലാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതിനിടെ ഫുക്കുഷിമ പട്ടണത്തിലെ ദായിച്ചി ആണവനിലയത്തിലെ രണ്ടു റിയാക്ടറുകളില്‍ക്കൂടി സ്ഫോടനങ്ങള്‍ നടന്നു. ആറു റിയാക്ടറുകളില്‍ രണ്ടാമത്തെയും നാലാമത്തെയും റിയാക്ടറുകളാണ് സ്ഫോടനത്തിലൂടെ തിങ്കളാഴ്ച തകര്‍ന്നത് ഒന്നാമത്തെ റിയാക്ടറും മൂന്നാമത്തെ റിയാക്ടറും നേരത്തെ തകര്‍ന്നിരുന്നു. അണുവികരണം ക്രമാതീതമായ തോതിലാണ് ഉയരുന്നതെന്ന് സ്ഥിരീകരിച്ച ജപ്പാനിലെ പ്രധാനമന്ത്രി നവാടോ കാന്‍ ജനങ്ങള്‍ ആശങ്കമാറ്റിവച്ച് സംയമനം പാലിക്കണെമെന്ന് അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.