2011-03-15 15:24:00

ചൈനീസ് ബിഷപ്പിന്‍റെ അന്തിമോപചാരകര്‍മ്മങ്ങള്‍ക്കെതിരേ പൊലീസ് .


 (15.03.11‍), മാര്‍ച്ച് മാസം ഒന്‍പതാം തിയതി ചരമമടഞ്ഞ ചൈനീസ് മെത്രാന്‍ അന്‍ദ്രേയാ ഹൗവിന്‍റെ മൃതസംസ്ക്കാര ചടങ്ങുകള്‍ മാര്‍ച്ച് മാസം പതിനേഴാം തിയതി ചൈനയില്‍ നടക്കും. എന്നാല്‍ കത്തോലിക്കാ വിശ്വാസത്തിന്‍റെ പേരില്‍ വര്‍ഷങ്ങളോളം ജയില്‍ വാസമനുഭവിച്ചിട്ടുള്ള രഹസ്യസഭാംഗമായ ബിഷപ്പ് അന്‍ദ്രേയാ ഹൗവിന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സിഗ്സ്വാനി പ്രദേശത്തേക്ക് ജനങ്ങള്‍ സഞ്ചരിക്കാതിരിക്കാന്‍ അങ്ങോട്ടുള്ള വഴികളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. വാര്‍ത്താവിനിമയ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ തങ്ങളുടെ മെത്രാന്‍ എന്നാണ് അന്തരിച്ചതെന്നുപോലും അറിയാതെ കുഴങ്ങുകയാണ് വിശ്വാസികള്‍.







All the contents on this site are copyrighted ©.