2011-03-15 10:35:25

കത്തോലീക്കാ സഭ ചൈനയില്‍ വളരുന്നു.


(14.03.2011, ചൈന), ചൈനയില്‍ കത്തോലീക്കാ സഭ അടിച്ചമര്‍ത്തപ്പെടുകയാണെങ്കിലും അന്നാട്ടില്‍ കത്തോലീക്കാ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുകയാണ്. ഇക്കൊല്ലം ഉയിര്‍പ്പു തിരുന്നാളിനോടനുബന്ധിച്ച് മൂവ്വായിരത്തി നാന്നൂറോളം പേര്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിക്കുമെന്ന് ഹോങ് കോങ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോങ് തോങ് (അറിയിച്ചു) . ഹോങ് കോങില്‍ അല്‍മായസംഘടനയുടെ 52മത് വാര്‍ഷികപൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍മായരുടെ നേതൃത്വത്തില്‍ വ്യാപകമായി നടത്തിയ പദ്ധതികളിലൂടെയാണ് സഭയുടെ സുവിശേഷവര്‍ക്കരണ ദൗത്യവും മതബോധനവും പ്രചരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.







All the contents on this site are copyrighted ©.