2011-03-10 20:07:29

മാര്‍പാപ്പായുടെ
വാര്‍ഷീകധ്യാനം


10 മാര്‍ച്ച് 2011, വത്തിക്കാന്‍
മാര്‍പാപ്പായുടെ വാര്‍ഷികധ്യാനം വിശുദ്ധരുടെ ആത്മീയത കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്നു. മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ഓഫീസ് പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ്
മാര്‍‍പാപ്പയുടെ വാര്‍ഷികധ്യാനത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
നിഷ്പാദുക കര്‍മ്മലീത്താ സഭാസമൂഹത്തിന്‍റെ റോമിലുള്ള ദൈവശാസ്ത്ര വിദ്യാപീഠമായ, തെരേസിയാന-ത്തിലെ പ്രഫസര്‍, ഫാദര്‍ ഫ്രാങ്കോ മാരിയാണ് പാപ്പായുടെ ഈ വര്‍ഷത്തെ ധ്യാനഗുരു. മാര്‍ച്ച് 13-ാം തിയതി ഞായറാഴ്ച വൈകുന്നേരം അപ്പസ്തോലിക അരമനയിലെ (രക്ഷകന്‍റെ അമ്മയുടെ നാമധേയത്തിലുള്ള) കപ്പേളയില്‍ സായാഹ്ന പ്രാര്‍ത്ഥനയോടും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദത്തോടുംകൂടെ ആരംഭിക്കുന്ന ധ്യാനം,
മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനംവരെ നീണ്ടുനില്ക്കും. മാര്‍ച്ച 16-ന് ബുധനാഴ്ച നടക്കേണ്ട പതിവുള്ള പൊതുകൂടിക്കാഴ്ചയുള്‍പ്പെടെ, എല്ലാ ഔദ്യോഗിക പരിപാടികളും ഈ ദിനങ്ങളില്‍ മാര്‍പാപ്പ മാറ്റിവച്ചിരിക്കയാണ്. മാര്‍പാപ്പയോടൊപ്പം വത്തിക്കാനിലെ സഹായികളായുള്ള വൈദികരും സന്യസ്തരും ധ്യാനത്തില്‍ പങ്കെടുക്കും. പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാന്‍ മാര്‍പാപ്പയുടെ ജീവിത പശ്ചാത്തലത്തില്‍, വിശുദ്ധിയുടെ ദൈവശാസ്ത്രപരമായ ആത്മീയതയെ അധികരിച്ചായിരിക്കും താന്‍ നല്കുന്ന ധ്യാനചിന്തകളെന്നും, ആസന്നമാകുന്ന മെയ് മാസത്തിലെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് ഉചിതമായ ഒരുക്കവുമായിക്കും ഈ ധ്യാനമെന്നും ധ്യാനംനയിക്കുന്ന ഫാദര്‍ ഫ്രാങ്കോ മാരി മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.