9 മാര്‍ച്ച് 2011, ഇറ്റലി ആഫ്രിക്ക ഏഷ്യ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടി ഇറ്റലിയുടെ
പ്രാര്‍ത്ഥനാദിനം. മാര്‍ച്ച് 13-ാം തിയതി, നോന്‍പുകാലത്തെ ആദ്യഞായറാഴ്ച ഇറ്റലിയിലെ എല്ലാ
ഇടവകകളിലും സന്യാസസമൂഹങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും അഭ്യന്തര സംഘര്‍ഷത്തിലും
മതപീഡനങ്ങിലും വേദനിക്കുന്ന ആഫ്രിക്കയിലെയും ഏഷ്യന്‍രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുവേണ്ടി
പ്രാര്‍ത്ഥന നടത്തുമെന്ന് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവനും ജനോവാ
അതിരൂപാതാദ്ധ്യക്ഷനുമായ, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബഞ്ഞാസ്കോ, മാര്‍ച്ച് 9-ന് ബുധനാഴ്ച
പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരകളായ
അവിടങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍,
അനുരഞ്ജനത്തിലൂടെ നീതിയും സമാധാനവും എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ച്ചുബിഷപ്പ്
ബഞ്ഞാസ്കോ പ്രത്യാശപ്രകടിപ്പിച്ചു.