2011-03-10 20:30:46

കോടതി നീക്കങ്ങള്‍
കുറ്റവാളിക്കനുകൂലം ?


10 മാര്‍ച്ച് 2011
ഒറീസ്സായിലെ സ്റ്റെയിന്‍സ് വധക്കേസ് - പ്രതി സുപ്രീം കോടതിക്ക്
വിധി-പുനഃപരിശോധനാ ഹര്‍ജ്ജി നല്കി. ഒറീസ്സായിലെ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിനിനെയും രണ്ടു മക്കള്‍, ഫിലിപ്പ് 10-നെയും, തിമോത്തി 6-നെയും തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ധാരാ സിങ്ങാണ് സുപ്രീംകോടതിക്ക് വിധി-പുനഃപരിശോധനാ ഹര്‍ജ്ജി നല്കിയത്.
തെളിവുകള്‍ വേണ്ടുവോളമില്ല, എന്നു സ്വയം വെളിപ്പെടുത്തിക്കൊണ്ടാണ് ധാരാസിങ്ങ് ഉന്നത ന്യായപീഠത്തിന് ഹര്‍ജ്ജി സമര്‍പ്പിച്ചിരിക്കുന്നത്.
1999 ജനുവരി 22-ന് സ്റ്റെയിനും മക്കളും ജീപ്പില്‍ കിടന്നുറങ്ങുമ്പോഴാണ് ധാരാസിങ്ങ്, ഹെബ്രാം എന്നിവര്‍ചേര്‍‍ന്ന് വാഹനത്തിന് തീകൊളുത്തി മൂന്നുപേരെയും കൊലപ്പെടുത്തിയത്. തെളിവെടുപ്പു നടത്തിയ ഓറീസ്സായിലെ പ്രാദേശിക കോടതി രണ്ടു പ്രതികള്‍ക്കും മരണശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ഓറീസ്സാ ഹൈക്കോടതി ജീവപര്യന്തം തടവായി അത് ഇളവുചെയ്തിരുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഒറീസ്സായിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കുറ്റവാളികള്‍ക്കനുകൂലമാകുന്ന കോടതി നീക്കങ്ങളാണ് നിരീക്ഷപ്പെടുന്നതെന്ന്, ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ വക്താവ് സെനിത്ത് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.