2011-03-09 20:24:00

വിഭൂതിത്തിരുനാള്‍
മാര്‍പാപ്പയ്ക്കൊപ്പം


09 മാര്‍ച്ച് 2011, റോം
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മകത്വത്തില്‍
റോമില്‍ വിഭൂതി ആചരിച്ചു. മാര്‍ച്ച് 9, വിഭൂതി ബുധനാഴ്ചയുടെ ആരാധനക്രമപരിപാടികള്‍ക്ക് റോമിലെ വിശുദ്ധ സബീനായുടെ ബസിലിക്കായില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ബസിലക്കായുടെ ചത്വരത്തില്‍നിന്നും വിശ്വാസ സമൂഹത്തോടും സഹകാര്‍മ്മിരോടുമൊപ്പം പ്രാദേശിക സമയം വൈകുന്നേരം 4.30-ന് മാര്‍പാപ്പ അനുതാപത്തിന്‍റെ പ്രദക്ഷിണം നയിച്ചു. വിശ്വാസികള്‍ സകല വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത്. തുടര്‍ന്ന് ബസിലിക്കായുടെ പ്രധാന അള്‍ത്താരയില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമദ്ധ്യേയുള്ള പാപ്പായുടെ വചനപ്രഘോഷണത്തെത്തുടര്‍ന്നാണ് ചാരം വെഞ്ചിരിച്ചതും വിശ്വാസികളുടെ ശിരസ്സില്‍ പൂശിയതും. തപസ്സാരംഭത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രതീകമാണത്. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേയ്ക്ക് നീ മടങ്ങും.... എന്ന തിരുവചനഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇന്നേദിവസം ചാരാഭിഷേകം നടത്തപ്പെടുന്നത്.
വത്തിക്കാനിലെ പേപ്പല്‍ അരമനയില്‍നിന്നും റോഡുമാര്‍ഗ്ഗം ഏകദേശം
15 കിലോമീറ്റര്‍ യാത്രചെയ്താണ് മാര്‍പാപ്പ ഇറ്റലിയിലെ പ്രാദേശിക സമയം
വൈകുന്നേരം 4.30-ന് ആരംഭിക്കുന്ന കര്‍മ്മങ്ങള്‍ക്ക് റോമിലെ വിശുദ്ധ സബീനായുടെ ബസിലിക്കായില്‍ എത്തിച്ചേര്‍ന്നത്. വൈകുന്നേരം 7.30-ന് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി.








All the contents on this site are copyrighted ©.