2011-03-09 20:43:17

പാരിസ്ഥിതികത
മനുഷ്യബന്ധിയായിരിക്കണമെന്ന്
- മാര്‍പാപ്പ


9 മാര്‍ച്ച് , വത്തിക്കാന്‍
പരിസ്ഥിതി സംരക്ഷണത്തിന് മനോഭാവത്തിലുള്ള ഫലപ്രദമായ മാറ്റമാവശ്യമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒരു സന്ദേശത്തിലൂടെ അറിയിച്ചു. മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച ആരംഭിക്കുന്ന വലിയ നോന്‍പുകാലത്ത് ബ്രസീലിലെ കത്തോലിക്കാ സഭ ആചരിക്കുന്ന പരിസ്ഥിതി സംരക്ഷണത്തിലൂടെയുള്ള ‘സാഹോദര്യ പ്രചരണാഹ്വാന’ Fraternity Campaign സംരംഭത്തിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്. പരിസ്ഥിതി സംരക്ഷണവും സാഹോദര്യ-സൗഹൃദവും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ വര്‍ഷത്തെ ബ്രസീലിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ നവീകരണ പദ്ധതിയെ മാര്‍പാപ്പ സന്ദേശത്തില്‍ ശ്ലാഘിച്ചു. മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും, അവന്‍ സ്രഷ്ടാവല്ല, അവിടുത്തെ പ്രതിച്ഛായ മാത്രമാണെന്നുമുള്ള സത്യം അനുസ്മരിച്ചുകൊണ്ട ഈ പ്രപഞ്ചത്തിലെ ദൈവിക സാന്നിദ്ധ്യത്തോട് മനുഷ്യന്‍ സൂക്ഷ്മബോധമുള്ളവനായി ജീവിക്കണമെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. എല്ലാ സൃഷ്ടവസ്തുക്കളിലും വിശിഷ്യാ എല്ലാ മനുഷ്യരിലും ദൈവത്തിന്‍റെ പ്രത്യക്ഷീകരണമുണ്ടെന്ന് പ്രസ്താവിച്ച മാര്‍പാപ്പ,
ഈ പ്രപഞ്ചത്തിലാകമാനം ദൃശ്യമാകുന്ന സ്രഷ്ടാവിന്‍റെ അദൃശ്യമായ മുഖകാന്തി കണ്ടെത്താന്‍ മനുഷ്യന്‍ പരിശ്രമിക്കണമെന്നും ആഹ്വാനംചെയ്തു. ഇന്നു ലോകത്ത് വളര്‍ത്തേണ്ട പാരിസ്ഥിതികത, പൂര്‍ണ്ണമായും മനുഷ്യബന്ധിയായിരിക്കണമെന്നും humanistic ecology പാപ്പാ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.