2011-03-08 14:59:00

ദയാവധത്തിനെതിരേയുള്ള സുപ്രീംകോടതി വിധി കെ.സി.ബി.സി. സ്വാഗതം ചെയ്യുന്നു.


08.03.2011
അരുണാ ഷാന്‍ബാഗിന്‍റെ ദയാവധം നിരാകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നിലപാട് മനുഷ്യത്വത്തോടും ധാര്‍മ്മീകതയോടുമുള്ള ആദരവാണ് വ്യക്തമാക്കുന്നതെന്ന് ഏഴാം തിയതി തിങ്കളാഴ്ച കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. മനുഷ്യമഹത്വത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല എന്നത് ജീവന്‍ നശിപ്പിക്കാനുള്ള കാരണമായി മാറരുതെന്നും ബലഹീനരായ സഹജീവികള്‍ക്കു മനുഷ്യത്വപൂര്‍വ്വം സ്നേഹവും ശുശ്രൂഷയും നല്‍കുന്നതിലാണ് നമ്മുടെ മഹത്വം അടങ്ങിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ സഭാധ്യക്ഷന്‍മാര്‍ ചൂണ്ടിക്കാട്ടി. പരോക്ഷമായ ദയാവധം ആകാമെന്ന കോടതിയുടെ നിരീക്ഷണം പുനര്‍വിചിന്തനം ചെയ്യേണ്ടതാണെന്നും അരുണയ്ക്കുണ്ടായതുപോലെയുള്ള ക്രൂരമായ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഗവണ്‍മെന്‍റ് ശക്തമാക്കേണ്ടതെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.