2011-03-08 15:03:41

കൃത്രിമ പ്രത്യുല്‍പാദന ബില്ലിനെതിരേ ലക്ഷം പേരുടെ നിവേദനം


08.03.11
കൃത്രിമ പ്രത്യുല്‍പാദന ബില്ലിനെതിരേ ഒന്നര ലക്ഷം പേര്‍ ഒപ്പുവച്ച നിവേദനം ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പെരുന്തോട്ടം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യു.പി. എ അദ്ധ്യക്ഷ സോണിയാഗാന്ധിക്കും സമര്‍പ്പിച്ചു. കൃത്രിമായി മനുഷ്യജീവന്‍ എവിടെയും ഉല്‍പാദിപ്പിക്കുന്ന രീതിക്ക് അംഗീകാരം നല്‍കുന്ന ബില്‍ ഭ്രൂണം എവിടെയും വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ അനുമതി നല്‍കികൊണ്ട് മനുഷ്യജീവന്‍ ഒരു വില്‍പനചരക്കായി മാറ്റുകയാണെന്നും അത് ലൈംഗീക ജീവിതത്തിന്‍റെ വിശുദ്ധി നഷ്ടപ്പെടുന്നതിനും സമൂഹത്തിന്‍റെ അടിത്തറതന്നെ അപകടത്തിലാക്കുന്നതിനും കാരണമാകുമെന്നും ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം നിവേദനത്തില്‍ വ്യക്തമാക്കി.







All the contents on this site are copyrighted ©.