2011-03-08 15:02:39

കുരിശുരൂപങ്ങള്‍ നീക്കം ചെയ്ത നടപടി – മുഖ്യമന്ത്രി മാപ്പപേക്ഷിക്കുന്നു


08.03.11
മുംബൈ നഗരത്തില്‍ പൊതുസ്ഥലങ്ങളിലെ കുരിശുരൂപങ്ങള്‍ നീക്കം ചെയ്ത നടപടിയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ ടെലിഫോണിലൂടെ മാപ്പപേക്ഷിച്ചുവെന്ന് ബോംബൈ അതിരൂപതാധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ബാന്‍ഡ്രാ നഗരപ്രാന്തപ്രദേശത്തില്‍ കുരിശുരൂപങ്ങള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്ത നടപടിക്കെതിരേ ക്രൈസ്തവരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഖേദഃപ്രകടനം നടത്തിയത്.







All the contents on this site are copyrighted ©.