2011-03-03 17:26:43

പാക്കിസ്ഥാനില്‍ അസഹിഷ്ണുതയുടെ
ഭയാനകമായ അന്തരീക്ഷം


3 മാര്‍ച്ച് 2011
അസഹിഷ്ണുതയുടെ ദയനീയവും ഭയാനകവുമായ അന്തരീക്ഷത്തിലാണ് പാക്കിസ്ഥാനിലെ ജനങ്ങള്‍ ജീവിക്കുന്നതെന്ന്, അവിടത്തെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി.
പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യ മന്ത്രി ഷബാസ് ഭട്ടിയുടെ കൊലപാതകത്തിലുള്ള ദുഃഖവും അനുശോചനവും അറിയിച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവനയിലാണ് മെത്രാന്മാര്‍ ഇങ്ങനെ തങ്ങളുടെ ഖേദം രേഖപ്പെടുത്തിയത്.
ഷബാസ് ഭട്ടിയായുടെ കൊലപാതകം തെളിയിക്കുന്നത്. പാക്കിസ്ഥാനിലെ ജനങ്ങള്‍ അതിദാരുണവും താങ്ങാനാവാത്തതുമായ മതവിദ്വേഷത്തിന്‍റെ സമൂഹ്യാന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന്, പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, ലാഹോറിലെ ആര്‍ച്ചുബിഷപ്പുമായ ലോറന്‍സ് സല്‍ദാനാ പ്രസ്താവിച്ചു.
മതമൗലിക വാദത്തിന്‍റെ ക്രൂരമുഖമാണ് ഷബാസ് ഭട്ടിയുടെ കൊലപാതകമെന്ന്,
ഫൈസലാബാദിലെ മെത്രോപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ ഉപാദ്ധ്യക്ഷനുമായ, ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ്... ഭട്ടിയായുടെ രൂപതാദ്ധ്യക്ഷനും അടുത്ത സുഹൃത്തുമാണ് ആര്‍ച്ചുബിഷപ്പ് കൂട്സ്.







All the contents on this site are copyrighted ©.