2011-03-03 16:34:21

ക്രൈസ്തവ സഭകളുടെ കൂട്ടായ്മ
പാക്കിസ്ഥാനി പ്രസിഡന്‍റിനോട്


3 മാര്‍ച്ച് 2011
പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റ നിയമത്തിന്‍റെ ഉപയോഗവും ദുരുപയോഗവും ആശങ്കയുണര്‍ത്തുന്നതെന്ന്, ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ world council of churches പാക്കിസ്ഥാന്‍ പ്രസിഡന്‍റിനെ അറിയിച്ചു. മാര്‍ച്ച് 2-ാം തിയതി, ബുധനാഴ്ച പാക്കിസ്ഥാനി പ്രസിഡന്‍റ് സെയ്ദ് ഗിലാനിക്കയച്ച കത്തിലാണ് world council of churches –ന്‍റെ പ്രസിഡന്‍റ് ഒലാവ് ഫിക്സേ ഇപ്രകാരം പ്രസ്താവിച്ചത്. പാക്കിസ്ഥാനില്‍ വിവാദമായ ദൈവദൂഷണക്കുറ്റ നിയമം അല്ലെങ്കില്‍ മതനിന്ദാ നിയമം ഭേദഗതിചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ട ന്യൂനപക്ഷകാര്യ മന്ത്രി ഷബാസ് ഭട്ടിയുടെ കൊലപാതകത്തില്‍ അനുശോചിച്ചുകൊണ്ട് എഴുതിയ കത്തിലാണ് WCC അതിന്‍റെ ആശങ്കയും ദുഃഖവും രേഖപ്പെടുത്തിയത്. മാര്‍ച്ച് 2-ാം തിയതി ബുധനാഴ്ച രാവിലെ തന്‍റെ വസതിയില്‍നിന്നും ഇസ്ലാമാബാദിലെ ഓഫിസിലേയ്ക്ക് പുറപ്പെടവേയാണ് മതമൗലികവാദികളുടെ വെടിയേറ്റ് 42 വയസ്സുകാരന്‍, ഷബാസ് ഭട്ടി മരണമടഞ്ഞത്. ലക്ഷൃം എന്തു തന്നെയായാലും, ക്രൂരതയും തീവ്രവാദപ്രവര്‍ത്തനങ്ങളും ന്യായീകരിക്കാനാവാത്ത കുറ്റക്രിത്യമാണെന്ന് ആഗോള ക്രൈസ്തവ സഭകളുടെ പ്രതിനിധി ആരോപിച്ചു. യുക്തിക്കുചേരാത്ത ദൈവനിന്ദാക്കുറ്റ- നിയമത്തിന്‍റെ മറവില്‍ പാക്കിസ്ഥാനിലെ പീഡിതരായ ന്യൂനപക്ഷത്തിനുവേണ്ടിയാണ് മത മൗതികവാദികളുടെ കരങ്ങളില്‍ ഷബാസ് ഭട്ടി രക്തസാക്ഷിയായതെന്ന സത്യം ലോക മനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണെന്ന് ഒലാവ് ഫിക്സേ തന്‍റെ കത്തിലൂടെ പാക്കിസ്ഥാനി പ്രസിഡന്‍റിനെ അറിയിച്ചു.







All the contents on this site are copyrighted ©.