2011-03-02 17:34:07

അശാന്തിക്ക് കാരണം
രാഷ്ട്രീയ കോലാഹലങ്ങള്‍


02 മാര്‍ച്ച് 2011, റഷ്യ
അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന രാഷ്ട്രീയ കോലഹലങ്ങള്‍ സമീപരാജ്യങ്ങളുടെയും അശാന്തിക്ക് കാരണമെന്ന്, മോസ്കോയുടെയും ആകമാന റഷ്യയുടെയും പാത്രിയാര്‍ക്കിസ്, കിരിള്‍ പ്രഥമന്‍.
വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്ക്
മാര്‍ച്ച് 1-ാം തിയതി ചൊവ്വാഴ്ച മോസ്കോയില്‍നിന്നും അയച്ച വാര്‍ത്താക്കുറിപ്പിലാണ് പാത്രിയര്‍ക്കിസ് കിരിള്‍ മദ്ധ്യപൂര്‍വ്വദേശത്തെയും വടക്കെ ആഫ്രിക്കയിലെയും ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ചുള്ള തന്‍റെ ആശങ്കരേഖപ്പെടുത്തിയത്.

അധിക്രമത്തിലൂടെ ഭരണകൂടങ്ങളെ മാറ്റിമിറക്കാനുള്ള ശ്രമങ്ങളാണ് കലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്ന് പാത്രിയര്‍ക്കിസ് ചൂണ്ടിക്കാട്ടി. ജനങ്ങളെ കൂട്ടമായി അധിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുവാന്‍ എളുപ്പമാണെന്നും, എന്നാല്‍ അതുമൂലം നശിക്കുന്ന രാഷ്ട്രത്തിന്‍റെ ജീര്‍ണ്ണതയില്‍നിന്നുമുള്ള പുനഃരുദ്ധാരണം വിദൂരവും ശ്രമകരവുമായിരിക്കുമെന്നും പാത്രിയര്‍ക്കിസ് കിരിള്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കലുഷിത ഭൂമിയായ മദ്ധ്യപൂര്‍വ്വദേശത്തിനും വടക്കന്‍ ആഫ്രിക്കയ്ക്കുംവേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച റഷ്യന്‍ പാത്രിയര്‍ക്കിസ്, അവിടെയുള്ള ഇന്നത്തെ അക്രമ രാഷ്ട്രീയാന്തരീക്ഷത്തില്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് തന്‍റെ വാര്‍ത്താക്കുറിപ്പ് ഉപസംഹരിച്ചത്.







All the contents on this site are copyrighted ©.